അല്‍ ബർഷ ടോള്‍ ഗേറ്റ് ദുബായില്‍ തിരക്കേറിയ സാലിക് ഗേറ്റ്

അല്‍ ബർഷ ടോള്‍ ഗേറ്റ് ദുബായില്‍ തിരക്കേറിയ സാലിക് ഗേറ്റ്

ദുബായ്:ദുബായിലെ ഏറ്റവും തിരക്കേറിയ സാലിക് ഗേറ്റ് അല്‍ ബർഷയെ ടോള്‍ ഗേറ്റെന്ന് അധികൃതർ. അല്‍ ബ‌ർഷ, അല്‍ സഫ,അല്‍ ഗർഹൂദ് ടോള്‍ ഗേറ്റുകളിലാണ് കഴിഞ്ഞ വർഷത്തെ മൊത്തം യാത്രകളുടെ 50 ശതമാനവും രേഖപ്പെടുത്തിയിരിക്കുന്നത്.

2022 ഡിസംബർ 31 വരെ, 3.7 ദശലക്ഷം വാഹനങ്ങൾ സാലിക്കിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതേസമയം സൗജന്യ സാലിക് ടാഗുകളുള്ള ഇലക്ട്രിക് വാഹനങ്ങൾ കഴിഞ്ഞ വർഷം ഇരട്ടിയിലധികം വർധിച്ചുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ വർഷം സാലിക് ഗേറ്റില്‍ 539.1 ദശലക്ഷം യാത്രകളാണ് രേഖപ്പെടുത്തിയിട്ടുളളത്. മുന്‍വർഷത്തെ അപേക്ഷിച്ച് 12 ശതമാനം വർദ്ധനവാണ് വന്നിരിക്കുന്നത്. അല്‍ ബർഷ ഗേറ്റിലൂടെ മൊത്തം യാത്രകളുടെ 20 ശതമാനവും അല്‍ സഫ 19.1 ശതമാനവും അല്‍ ഗർഹൂദില്‍ 14.5 ശതമാനവും രേഖപ്പെടുത്തി. അല്‍ മംസാർ നോർത്തില്‍ 13 ശതമാനവും അല്‍ മംസാർ സൗത്തില്‍ 12 ശതമാനവും യാത്രകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അല്‍ മക്തൂം ടോള്‍ ഗേറ്റില്‍ 8.8 ശതമാനം യാത്രകളും ജബല്‍ അലി 7.1 ശതമാനവുമാണ് രേഖപ്പെടുത്തിയിട്ടുളളത്. ഏറ്റവും കുറവ് യാത്രകള്‍ രേഖപ്പെടുത്തിയിട്ടുളളത് എയർ പോർട്ട് ടണല്‍ ഗോള്‍ ഗേറ്റിലാണ്.4.8 ശതമാനം യാത്രകളാണ് ഈ സാലിക് ഗേറ്റില്‍ രേഖപ്പെടുത്തിയിട്ടുളളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.