ബവ്ലേക്ക്: മ്യാന്‍മറില്‍ ക്രൈസ്തവ വിശ്വാസികള്‍ കൂടുതലുള്ള കയാഹ് സംസ്ഥാനത്ത് സൈന്യം നടത്തിയ ബോംബാക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. ആറ് പേര്‍ക്ക് പരിക്കേറ്റു. മാര്‍ച്ച് 23 ന് ബവ്ലേക്ക് ടൗണ്‍ഷിപ്പിലെ വാന്‍ പാല ഗ്രാമത്തില്‍ സൈന്യത്തിന്റെ ജെറ്റ് ഫൈറ്റര്‍ ബോംബിടുകയായിരുന്നു.
മ്യാന്‍മറിലെ തുടര്‍ച്ചയായ ആക്രമണത്തെ തുടര്‍ന്ന് നിരവധി ക്രിസ്ത്യാനികള്‍ ഉള്‍പ്പെടുന്ന ആയിരക്കണക്കിന് ആളുകള്‍ക്ക് അവരുടെ വീടുകള്‍ ഉപേക്ഷിച്ച് പള്ളികളിലും കോണ്‍വെന്റുകളിലും കാടുകളിലും അഭയം തേടേണ്ടി വന്നു.
കത്തോലിക്കാ സഭയാണ് അവര്‍ക്ക് ഭക്ഷണവും പാര്‍പ്പിടവും സജ്ജമാക്കുന്നത്. 700 ഓളം പേര്‍ രണ്ട് പള്ളികളിലായി അഭയം പ്രാപിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
2021 മെയ് മാസത്തില്‍ കയാഹ് സ്റ്റേറ്റില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം കത്തോലിക്കര്‍ ഉള്‍പ്പെടെ കുറഞ്ഞത് 1,50,000 പ്രദേശവാസികള്‍ പലായനം ചെയ്യപ്പെട്ടിട്ടുണ്ട്. ലോയ്കാവ് രൂപതയില്‍ കുറഞ്ഞത് ഒമ്പത് പള്ളികളും 16 ഇടവകകളും ആക്രമിക്കപ്പെട്ടതായാണ് കണക്ക്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.