ബംഗളൂരു: കര്‍ണാടക സോപ്സ് ആന്‍ഡ് ഡിറ്റര്‍ജന്റ്സ് ലിമിറ്റഡുമായി ബന്ധപ്പെട്ട കൈക്കൂലി കേസില്‍ ബിജെപി എംഎല്‍എ മാദല്‍ വിരൂപാക്ഷപ്പ അറസ്റ്റിലായി. കര്‍ണാടക ഹൈക്കോടതി ജാമ്യാപേക്ഷ തള്ളി മണിക്കൂറുകള്‍ക്കകമാണ് അറസ്റ്റ്. കർണാടക ലോകായുക്ത പൊലീസാണ് അറസ്റ്റ് ചെയ്തത്.
കർണാടക സോപ്സ് ആൻഡ് ഡിറ്റർജന്റ്സ് ലിമിറ്റഡ് ചെയർമാനായിരുന്നു വിരുപാക്ഷപ്പ. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനിക്ക് രാസവസ്തുക്കള്‍ വിതരണം ചെയ്യുന്നതിന് വിരൂപാക്ഷപ്പയുടെ മകന്‍ പ്രശാന്ത് മടല്‍ മുഖേന കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് കേസ്.
ബില്‍ പാസാക്കാന്‍ 81 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയും അതില്‍ നിന്ന് 40 ലക്ഷം രൂപ വാങ്ങുന്നതിനിടെ മകന്‍ പ്രശാന്ത് പിടിക്കപ്പെടുകയും ചെയിതു. തുടർന്ന് വിരുപാക്ഷപ്പയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽനിന്ന് എട്ട് കോടിയിലേറെ രൂപ പിടിച്ചെടുത്തിരുന്നു.
പിന്നാലെ വിരൂപാക്ഷപ്പ ചെയർമാൻ സ്ഥാനം ഒഴിഞ്ഞു. സംഭവത്തിൽ ലോകായുക്ത കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ ഇയാൾ ഹൈക്കോടതി ഇടക്കാല ജാമ്യം തള്ളിയതോടെയാണ് ലോകായുക്ത പൊലീസിനു മുന്നിൽ ഹാജരായത്.
തുടർന്ന് നടന്ന ചോദ്യം ചെയ്യലിൽ കുറ്റക്കാരനാണെന്നു കണ്ടെത്തിയതിനു പിന്നാലെയായിരുന്നു അറസ്റ്റ്. കേസിലെ ഒന്നാം പ്രതിയാണ് വിരൂപാക്ഷപ്പ മദാല്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v