ചൈനക്ക് മറുപടി; നിയന്ത്രണ രേഖയ്ക്ക് സമീപം പുതിയ പാലം നിർമിക്കാനൊരുങ്ങി ഇന്ത്യ

ചൈനക്ക് മറുപടി; നിയന്ത്രണ രേഖയ്ക്ക് സമീപം പുതിയ പാലം നിർമിക്കാനൊരുങ്ങി ഇന്ത്യ

ഇറ്റാനഗർ: ചൈനയുടെ പ്രകോപനം തുടർക്കഥയായ അരുണാചൽ പ്രദേശിലെ നിയന്ത്രണ രേഖയ്ക്ക് സമീപം പുതിയ പാലം നിർമിക്കുന്നതിന്റെ അനുബന്ധ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് ഇന്ത്യ. പുതിയ പാലത്തിന്റെ നിർമാണത്തിനായുള്ള 199 കോടിയുടെ കരാറിന് കേന്ദ്രസർക്കാ‌ർ താല്പര്യപത്രം ക്ഷണിച്ചു. 

സൈനിക, അർദ്ധ സൈനിക വിഭാഗത്തിനും പ്രദേശവാസികൾക്കും കൂടുതൽ ഗതാഗത സൗകര്യം ഒരുക്കുന്ന പുതിയ പാലം അതിർത്തി പ്രദേശത്തെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായാണ് നിർമിക്കപ്പെടുന്നതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. 

അടിയന്തര സാഹചര്യമുണ്ടായാൽ പടക്കോപ്പുകളടക്കം ലൈൻ ഓഫ് ആക്ച്യുവൽ കൺട്രോളിലേയ്ക്ക് സുഗമമായി എത്തിക്കാൻ സഹായിക്കുന്നതാണ് പുതിയ പാലം. ഇതോടെ ചൈനയുടെ കടന്നുകയറ്റത്തെ പ്രതിരോധിക്കാൻ കഴിയും. മാത്രമല്ല യാത്രാദൂരം 180 കിലോമീറ്റർ കുറക്കാനും കഴിയും. 

386 മീറ്റർ ദൂരമുള്ള പാലത്തിന്റെ നിർമാണം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തവാങ് മേഖലയിലടക്കം പീപ്പിൾസ് ലിബറേഷൻ ആർമിയുടെ കടന്നുകയറ്റം ആവർത്തിക്കപ്പെട്ടതിന് പിന്നാലെയാണ് ഇത്തരം പദ്ധതികളിൽ പ്രതിരോധ മന്ത്രാലയം കൂടുതൽ ഊന്നൽ നൽകിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.