വൈവിധ്യമാർന്ന കഥാപാത്രങ്ങളെ തന്മയത്വത്തോടെ മികവുറ്റതാക്കിയ മലയാളികളുടെ പ്രിയപ്പെട്ട ചലച്ചിത്രതാരമായ ഇന്നസെന്റിന്റെ വിയോഗത്തിൽ തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് അനുശോചനം രേഖപ്പെടുത്തി

വൈവിധ്യമാർന്ന കഥാപാത്രങ്ങളെ തന്മയത്വത്തോടെ മികവുറ്റതാക്കിയ മലയാളികളുടെ പ്രിയപ്പെട്ട ചലച്ചിത്രതാരമായ ഇന്നസെന്റിന്റെ വിയോഗത്തിൽ തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് അനുശോചനം രേഖപ്പെടുത്തി

വൈവിധ്യമാർന്ന കഥാപാത്രങ്ങളെ തന്മയത്വത്തോടെ മികവുറ്റതാക്കിയ മലയാളികളുടെ പ്രിയപ്പെട്ട ചലച്ചിത്രതാരമായ ഇന്നസെന്റിന്റെ വിയോഗത്തിൽ തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് അനുശോചനം രേഖപ്പെടുത്തി.

1972ൽ പുറത്തിറങ്ങിയ "നൃത്തശാല"യാണ് ഇന്നസെന്റിന്റെ ആദ്യ ചിത്രം. തനതായ തൃശ്ശൂർ ശൈലിയിലൂടെ മലയാള സിനിമാരംഗത്തെ എക്കാലത്തെയും പ്രമുഖ സിനിമ താരങ്ങളിൽ ഒരാളായി മാറി ഇന്നസെന്റ്. അഭിനയത്തിനും സിനിമാ നിർമ്മാണത്തിനും പുറമെ താര സംഘടനയായ "അമ്മ"യുടെ സാരഥി എന്ന നിലയിലും ദീർഘകാലം അദ്ദേഹം സേവനമനുഷ്ഠിച്ചു.

"മഴവിൽക്കാവടി", "രാവണപ്രഭു" എന്നീ സിനിമകളിലെ അഭിനയത്തിന് സംസ്ഥാന പുരസ്കാരവും ഫിലിം ഫെയർ അവാർഡും ഉൾപ്പെടെ ഒട്ടനവധി ബഹുമതികൾ ഇന്നസെന്റ് കരസ്ഥമാക്കിയിട്ടുണ്ട്. കാൻസർ വാർഡിലെ ചിരി, ഞാൻ ഇന്നസെന്റ് തുടങ്ങിയ നിരവധി പുസ്തകങ്ങൾ അദ്ദേഹം എഴുതിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.