ന്യൂഡല്‍ഹി: ഇടുക്കി ദേവികുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കിയ നടപടിക്കെതിരെ എ. രാജ സുപ്രീം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തു. ഹൈക്കോടതി വിധി ഔദ്യോഗിക രേഖകള്‍ പരിശോധിക്കാതെയാണെന്നാണ് ഹര്‍ജി.
തന്റെ പൂര്‍വികര്‍ 1950 മുന്‍പ് കേരളത്തിലേക്ക് കുടിയേറിയവരാണ്. വിവാഹം നടന്നത് ഹിന്ദു ആചാരപ്രകാരം. ഹൈക്കോടതി വിധി റദ്ദാക്കണമെന്നും രാജ സുപ്രീം കോടതിയില്‍.
അഭിഭാഷകന്‍ ജി. പ്രകാശാണ് രാജയ്ക്കായി ഹര്‍ജി ഫയല്‍ ചെയ്തത്. ഹൈക്കോടതി വിധിക്ക് ഇടക്കാല സ്റ്റേ നല്‍കിയിരുന്നു. സംവരണത്തിന് എല്ലാ അര്‍ഹതയും ഉള്ള വ്യക്തി തന്നെയാണ് താന്‍ എന്ന് അപ്പീലില്‍ രാജ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v