ബംഗാളില്‍ രാമനവമി ആഘോഷങ്ങള്‍ക്കിടെ സംഘര്‍ഷം: നിരവധി വാഹനങ്ങള്‍ക്ക് തീയിട്ടു; കലാപക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മമത

ബംഗാളില്‍ രാമനവമി ആഘോഷങ്ങള്‍ക്കിടെ സംഘര്‍ഷം: നിരവധി വാഹനങ്ങള്‍ക്ക് തീയിട്ടു; കലാപക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മമത

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഹൗറയില്‍ രാമനവമി ആഘോഷങ്ങള്‍ക്കിടെ സംഘര്‍ഷം. പൊലീസ് വാഹനങ്ങള്‍ ഉള്‍പ്പടെ നിരവധി വാഹനങ്ങള്‍ക്ക് കലാപകാരികള്‍ തീയിട്ടു. പൊലീസുമായി ഏറ്റുമുട്ടല്‍ ഉണ്ടായി.

കലാപത്തിന് ഉത്തരവാദി ബിജെപിയാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും മമത ഹിന്ദു വികാരങ്ങളെ അവഗണിച്ചെന്ന് ബിജെപിയും ആരോപിച്ചു. സംഭവ സ്ഥലത്ത് കനത്ത പൊലീസ് സന്നാഹത്തെ വിന്യസിച്ചിരിക്കുകയാണ്.  

രാമനവമി റാലികള്‍ അക്രമാസക്തമാക്കിയ കലാപകാരികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മമത ബാനര്‍ജി പ്രതികരിച്ചു. കലാപത്തിന് ഗൂഢാലോചന നടത്തിയവര്‍ക്കെതിരെയും നടപടി ഉണ്ടാകും. രാമനവമി ദിനത്തില്‍ കഴിഞ്ഞ വര്‍ഷവും ഹൗറയില്‍ സംഘര്‍ഷമുണ്ടായിരുന്നു. പൊലീസുകാരുള്‍പ്പടെ 20ഓളം പേര്‍ക്ക് അന്ന് പരിക്കേറ്റിരുന്നു.

ഹൗറ ജില്ലയിലെ ഷിബ്പൂരിലും രാമനവമി ഘോഷയാത്രയ്ക്കിടെ സമാനമായ കലാപമുണ്ടായി. മുസ്ലീം ആധിപത്യ മേഖലയിലാണ് സംഘര്‍ഷമുണ്ടായത്. റംസാന്‍ ആയതിനാല്‍ രാമനവമി ഘോഷയാത്രയില്‍ നിന്ന് മുസ്ലീം മേഖലകളെ ഒഴിവാക്കണമെന്ന് മമത നിര്‍ദേശം നല്‍കിയിരുന്നു. ഇത് അവഗണിച്ച് റാലി നടത്തിയതാണ് ഷിബ്പൂരിലെ കലാപത്തിലേക്ക് നയിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.