ഡബ്ലിൻ: പീഢാസഹനത്തിനു മുമ്പ് കഴുതപ്പുറത്തേറിവന്ന യേശുവിനെ ജറുസലേം ജനത ഒലിവിൻ ചില്ലകൾ വീശിയും ഈന്തപ്പനയോലകൾ വിരിച്ചും ഓശാന പാടി വരവേറ്റതിന്റെ ഓർമ്മ പുതുക്കുന്ന ഓശാനത്തിരുനാളിനായി ഡബ്ലിൻ സീറോ മലബാർ സഭ ഒരുങ്ങി. ഡബ്ലിൻ സീറോ മലബാർ സഭയുടെ പത്ത് സെൻ്ററുകളിലും ഈ വർഷം ഓശാന തിരുകർമ്മങ്ങൾ നടക്കും.
ഗ്ലാസ്നേവിൻ ഔർ ലേഡി ഓഫ് വിക്ടോറിയസ് ദേവാലയത്തിൽ രാവിലെ എട്ട് മണിക്കും, ബ്ലാഞ്ചർഡ്സ് ടൗൺ , ഹണ്ട്സ് ടൗൺ സേക്രട്ട് ഹാർട്ട് ഓഫ് ജീസസ് ദേവാലയത്തിൽ രാവിലെ ഒൻപത് മണിക്കും, നാവൻ വാൾട്ടേഴ്സ് ടൗൺ ദേവാലയത്തിൽ 11:30 നും, താല ഫെട്ടർകെയിൻ ചർച്ച് ഓഫ് ഇൻകാർനേഷൻ, റിയാൽട്ടോ ഔർ ലേഡി ഓഫ് ഹോളി റോസറി ഓഫ് ഫാത്തിമാ ദേവാലയം എന്നിവിടങ്ങളിൽ ഉച്ചയ്ക്ക് 12 മണിക്കും, സോർഡ്സ് റിവർവാലി സെൻ്റ് ഫിനിയാൻസ് ദേവാലയത്തിൽ ഉച്ചകഴിഞ്ഞ് രണ്ട് മണിക്കും, ബ്രേ സെൻ്റ് ഫെർഗാൾസ് ദേവാലയത്തിൽ ഉച്ചകഴിഞ്ഞ് 3 മണിക്കും, ബ്യൂമൗണ്ട് ചർച്ച് ഓഫ് നേറ്റിവിറ്റി ദേവാലയത്തിൽ വൈകിട്ട് നാലു മണിക്കും, ലൂക്കൻ ഡിവൈൻ മേഴ്സി ദേവാലയത്തിൽ വൈകിട്ട് നാലുമണിക്കും, ബ്ലാക്ക്റോക്ക് ചർച്ച് ഓഫ് ഗാർഡിയൻ ഏയ്ഞ്ചൽസിൽ വൈകിട്ട് 5:30നും കുരുത്തോല വെഞ്ചിരിപ്പും ഓശാന തിരുകർമ്മങ്ങളും നടക്കും.
വെക്സ്ഫോർഡ്:
വെക്സ്ഫോർഡ് ഫ്രാൻസീസ്കൻ ഫെയറി ദേവാലയത്തിൽ ഓശാന ഞായറാഴ്ച വൈകിട്ട് 4:30നു സീറോ മലബാർ കുർബാനയും കുരുത്തോല വെഞ്ചിരിപ്പും ഓശാന തിരുകർമ്മങ്ങളും നടക്കും. വിശുദ്ധ കുർബാനയക്ക് മുമ്പ് കുമ്പസാരത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും.
സ്ലൈഗോ:
സ്ലൈഗോ സെൻ്റ് തോമസ് സീറോ മലബാർ കമ്യൂണിറ്റിയുടെ ഓശാന ഞായർ തിരുകർമ്മങ്ങൾ ഉച്ചകഴിഞ്ഞ് 2:30 നു ബാലിറ്റിവൻ സെൻ്റ് ജോസഫ് ദേവാലയത്തിൽ നടക്കും.
വാട്ടർഫോർഡ് :
ഓശാന ഞായർ വൈകിട്ട് 4:10നു വാട്ടർഫോർഡ് സെൻ്റ് ജോസഫ് ആൻ്റ് സെൻ്റ് ബെനിൽഡസ് ദേവാലയത്തിൽ ഓശാന തിരുകർമ്മങ്ങൾ നടക്കും.
കോർക്ക്
സെൻ്റ് ജോസഫ് ചർച്ച് വിൽട്ടനിൽ ഉച്ചകഴിഞ്ഞ് 2 മണിക്ക് വി.കുർബാനയും ഓശാന തിരുകർമ്മങ്ങളും, തുടർന്ന് ഫാ.ആൻ്റണി തളികസ്ഥാനം സി.എം. ഐ. നയിക്കുന്ന വാർഷിക ധ്യാനവും ഉണ്ടായിരിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.