ക്യൂന്‍സ്‌ലാന്‍ഡില്‍ നഴ്‌സായിരുന്ന മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു; സംഭവം മടക്കയാത്രയില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ വച്ച്

ക്യൂന്‍സ്‌ലാന്‍ഡില്‍ നഴ്‌സായിരുന്ന മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു; സംഭവം മടക്കയാത്രയില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ വച്ച്

ക്യൂന്‍സ് ലാന്‍ഡ്: അവധി കഴിഞ്ഞ് ക്യൂന്‍സ്‌ലാന്‍ഡിലേക്ക് മടങ്ങുന്നതിനായി വിമാനത്താവളത്തിലെത്തിയ യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞ് വീണ് മരിച്ചു. ഇടുക്കി പുനവേലില്‍ പരേതനായ ജോയ് കുര്യാക്കോസിന്റെയും സ്വപ്ന ജോയിയുടെയും മകന്‍ അഭിഷേക് ജോസ് സാവിയോ (37) ആണ് മരിച്ചത്.

ഒരാഴ്ച്ചത്തെ അവധിക്ക് ശേഷം ഓസ്‌ട്രേലിയയിലേക്ക് മടങ്ങുന്നതിനായി ശനിയാഴ്ച്ചയാണ് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. വിമാനത്താവളത്തില്‍ അടിയന്തിര ശുശ്രൂഷ നല്‍കിയെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു.

ക്യൂന്‍സ് ലാന്‍ഡില്‍ നഴ്‌സ് ആയ ജോസ്‌നയാണ് ഭാര്യ. മക്കള്‍: ഹെയ്‌സണ്‍ (നാല് വയസ്), ഹെയ്ഡന്‍ (ഒരു വയസ്), സംസ്‌കാരം ബുധനാഴ്ച്ച ഉച്ചകഴിഞ്ഞ് പടമുഖം തിരുഹൃദയ ക്‌നാനായ കത്തോലിക്ക ഫൊറോന ദേവാലയത്തില്‍.

അഞ്ച് വര്‍ഷത്തിലധികമായി ക്യൂന്‍സ്‌ലാന്‍ഡിലെ കെയിന്‍സില്‍ നഴ്‌സായി ജോലി ചെയ്യുന്ന അഭിഷേക് ചുരുങ്ങിയ കാലംകൊണ്ടാണ് ഇവിടുത്തെ വിദേശമലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയത്. കെയിന്‍സ് മലയാളി അസോസിയേഷന്‍ സെക്രട്ടറി ആയിരുന്നു.

ആതുരസേവന രംഗത്ത് മാത്രമല്ല സാംസ്‌കാരിക, ജീവകാരുണ്യ, കാലാപ്രവര്‍ത്തനങ്ങളിലും സജീവമമായിരുന്നു. കെയിന്‍സിലെത്തുന്ന ഏതൊരു മലയാളിക്കും കൈത്താങ്ങായിരുന്ന അഭിഷേകിന്റെ അപ്രതീക്ഷിത വേര്‍പാട് ക്യൂസ്‌ലാന്‍ഡിലെ മലയാളി സമൂഹത്തെ ഒന്നടങ്കം ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.