പറ്റ്‌ന: രാമനവമി ദിനാഘോഷത്തിലെ സംഘര്‍ഷത്തെ തുടര്‍ന്ന് നിരോധനാജ്ഞ നിലനില്‍ക്കുന്ന ബിഹാറില്‍ ബോംബ് സ്‌ഫോടനം. സസാരാമില്‍ ശനിയാഴ്ച്ച രാത്രിയോടെയാണ് ബോംബ് സ്‌ഫോടനമുണ്ടായത്. അഞ്ചോളം പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. സംഭവത്തെ തുടര്‍ന്ന് സസാറാമില്‍ തിങ്കളാഴ്ച്ച നടക്കേണ്ട കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പരിപാടി റദ്ദാക്കി.
രാമനവമി ദിനത്തില്‍ പശ്ചിമബംഗാളിലും ബിഹാറിലും സംഘര്‍ഷം ഉണ്ടായ മേഖലകളില്‍ എല്ലാം നിരോധനാജ്ഞ തുടരുകയാണ്. ബംഗാളില്‍ 38 പേരെയാണ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത്. ബിഹാറിലെ നളന്ദയില്‍ 27 പേരെയും സസാരാമില്‍ 18 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ബിഹാറിലെ സംഘര്‍ഷങ്ങളില്‍ അസ്വഭാവിക ഇടപെടലുണ്ടെന്ന ആരോപണമാണ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ കുമാര്‍ ഉന്നയിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.