കര്‍ണാടകയില്‍ 42 സീറ്റുകളില്‍ കൂടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസിന്റെ രണ്ടാംഘട്ട പട്ടിക

കര്‍ണാടകയില്‍ 42 സീറ്റുകളില്‍ കൂടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസിന്റെ രണ്ടാംഘട്ട പട്ടിക

ബംഗലൂരു: കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. മറ്റു പാര്‍ട്ടികളില്‍ നിന്ന് വന്നവര്‍ക്ക് പ്രധാന്യം നല്‍കി 42 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. നേരത്തെ 124 സീറ്റുകളിലേക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു.

രണ്ടാം ലിസ്റ്റ് പുറത്തു വന്നതോടെ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ സിറ്റിംഗ് സീറ്റായ ബദാമിയില്‍ മത്സരിക്കില്ലെന്ന് വ്യക്തമായി. ബദാമിയില്‍ ഭീഷ്മസെന്‍ ബി ചിമ്മനക്കാട്ടില്‍ ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. സിദ്ധരാമയ്യ ഇത്തവണ കോലാറില്‍ മത്സരിച്ചേക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.

കോലാറില്‍ ഇപ്പോഴും സസ്പെന്‍സ് തുടരുകയാണ്. ഇതുവരെ ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. രണ്ടാംഘട്ട പട്ടികയില്‍ ഒരു സീറ്റ് സര്‍വോദയ കര്‍ണാടക പാര്‍ട്ടിക്ക് നല്‍കിയിട്ടുണ്ട്. മേലുകോട്ടെ സീറ്റാണ് എസ്‌കെപിക്ക് നല്‍കിയത്. മെയ് 10 നാണ് കര്‍ണാടക നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുക.

ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, പിസിസി പ്രസിഡന്റ് ഡി.കെ ശിവകുമാര്‍, മുന്‍ പിസിസി പ്രസിഡന്റ് ജി പരമേശ്വര എന്നിവരുടെ പേരുകള്‍ പ്രഖ്യാപിച്ചിരുന്നു. സിദ്ധരാമയ്യ ് വരുണയിലും ശിവകുമാര്‍ കനകപുരയിലും പരമേശ്വര കൊരട്ടഗരെയിലുമാണ് മത്സരിക്കുക.

വരുണയ്ക്ക് പുറമെയാണ് സിദ്ധരാമയ്യ കോലാറില്‍ കൂടി മത്സരിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ സിദ്ധരാമയ്യ ബദാനി, ചാമുണ്ഡേശ്വരി നിയമസഭ സീറ്റുകളിലാണ് മത്സരിച്ചത്. ബദാമിയില്‍ വിജയിച്ചപ്പോള്‍ ചാമുണ്ഡേശ്വരിയില്‍ പരാജയപ്പെടുകയായിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.