എണ്‍പത്തിരണ്ടാം വയസിലും മലയാറ്റൂര്‍ കുരിശുമുടി കയറി മറിയം

 എണ്‍പത്തിരണ്ടാം വയസിലും മലയാറ്റൂര്‍ കുരിശുമുടി കയറി മറിയം

കൊച്ചി: എണ്‍പത്തിരണ്ടാം വയസിലും തലച്ചുമടുമായി മലയാറ്റൂര്‍ കുരിശുമുടി കയറുകയിരിക്കുകയാണ് മറിയം. കഴിഞ്ഞ 70 വര്‍ഷമായി കുരിശുമുടിയിലേക്ക് മറിയം തലച്ചുമടായി സാധനങ്ങള്‍ എത്തിക്കുന്നു. ആ പതിവ് ഇന്നും തുടരുന്നു. 'പൊന്നിന്‍ കുരിശ് മുത്തപ്പോ പൊന്മല കയറ്റം' എന്നുരുവിട്ടാല്‍ ചുമടിന് ഭാരം അറിയില്ലെന്നാണ് മറിയം പറയുന്നത്.

പാറക്കെട്ടുകളും ഉരുളന്‍ കല്ലുകളും നിറഞ്ഞ വഴിയിലൂടെ വടി കുത്തിപ്പിടിച്ചു മറിയത്തിന്റെ യാത്ര തീര്‍ഥാടകര്‍ അതിശയത്തോടെയാണ് നോക്കി നില്‍ക്കുന്നത്.

പന്ത്രണ്ടാം വയസില്‍ അമ്മയുടെ സഹായിയായി മലകയറിതുടങ്ങിയതാണ് മറിയം. കുരിശുമുടി പള്ളിയുടെ പുനര്‍ നിര്‍മാണത്തിനുള്ള മണലും സിമന്റുമാണ് അന്ന് ചുമന്നത്. 70 വര്‍ഷങ്ങള്‍ക്കിപ്പുറവും മറിയം മലകയറുന്നുണ്ട്. ദിവസത്തില്‍ മൂന്നും നാലും തവണയാണ് മലകയറിയിരുന്നത് പ്രായമായതോടെ ഒരു തവണയാക്കി കുറച്ചുവെന്ന് മാത്രം.

82 -ാം വയസിലും ചുറുചുറുക്കോടെ മലകയറുന്ന മറിയം കുരിശുമുടിയിലെത്തുന്ന വിശ്വാസികള്‍ക്ക് മലകയറാന്‍ ആത്മവിശ്വാസവും ഊര്‍ജവും നല്‍കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.