ഡൽഹി: ഇൻഡിഗോ വിമാനത്തിൽ വീണ്ടും യാത്രക്കാരന്റെ മോശം പെരുമാറ്റം. ഡൽഹി – ബംഗളൂരു ഇൻഡിഗോ വിമാനത്തിലാണ് സംഭവം. വിമാനത്തിൽ വെച്ച് ഏകദേശം 40 വയസുള്ള യാത്രികൻ എമർജൻസി ഡോർ തുറക്കാൻ ശ്രമം നടത്തുകയായിരുന്നു. സംഭവത്തെ തുടർന്ന് യാത്രക്കാരനെ സിഐഎസ്എഫിന് കൈമാറി. യാത്രക്കാരൻ മദ്യപിച്ചിരുന്നു എന്ന് ഇൻഡിഗോ അധികൃതർ പറഞ്ഞു.
യാത്രക്കാരന്റെ പ്രവർത്തിമൂലം വിമാനത്തിന്റെ സുരക്ഷിതമായ പ്രവർത്തനത്തിന് ഒരു പ്രശ്നവും വന്നിട്ടില്ലെന്നും യാത്രക്കാരെല്ലാം സുരക്ഷിതരായിരുന്നുവെന്നും എയർലൈൻ വക്താവ് വ്യക്തമാക്കി. കഴിഞ്ഞ ഏതാനും മാസങ്ങളായി ചില വിമാന യാത്രക്കാരുടെ മോശം പെരുമാറ്റം വാർത്തകളിൽ നിറഞ്ഞിരുന്നു.
ജനുവരിയിൽ ഗോ ഫസ്റ്റ് വിമാനത്തിനുള്ളിൽ എയർ ഹോസ്റ്റസിനോട് വിദേശ ടൂറിസ്റ്റായ യാത്രക്കാരൻ മോശമായി പെരുമാറിയതായി പരാതിയുണ്ടായിരുന്നു. ജനുവരി അഞ്ചിന് ഡൽഹിയിൽ നിന്ന് ഗോവയിലേക്കുള്ള വിമാനത്തിലാണ് സംഭവം നടന്നത്. എയർ ഇന്ത്യ വിമാനത്തിൽ സഹയാത്രികയുടെ ദേഹത്ത് ഒരാൾ മൂത്രമൊഴിച്ച സംഭവവും വാർത്തകളിൽ നിറഞ്ഞിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.