കണ്ണൂര്‍: ആര്‍എസ്എസ് മുഖപത്രമായ വിചാരധാരയിലെ ക്രിസ്ത്യന്‍ വിമര്‍ശനം പൊതുചര്‍ച്ചയായി മാറിയ സാഹചര്യത്തില്‍ പ്രതികരണവുമായി തലശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി.
ക്രിസ്ത്യാനികളെ എതിരാളികളായി കാണുന്നവര്‍ നിരവധി പ്രത്യയശാസ്ത്രങ്ങളിലും മതങ്ങളിലും ഉണ്ട്. അതെല്ലാം ഓരോ സാഹചര്യങ്ങളില്‍ പറയപ്പെട്ട കാര്യങ്ങളാണ്. ആ സാഹചര്യങ്ങളെ മനസിലാക്കാനുള്ള ബൗദ്ധിക പക്വത പൊതുസമൂഹത്തിനുണ്ടെന്നും അദേഹം പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ പ്രധാനമന്ത്രി നരേന്ദ്ര മോഡി മുതല്‍ സംസ്ഥാന നേതാക്കള്‍ വരെയുള്ള ബിജെപി നേതാക്കള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ ക്രിസ്ത്യന്‍ മതമേലധ്യക്ഷന്മാരെ സന്ദര്‍ശിച്ചിരുന്നു. ഇത് വലിയ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.
ഈ പശ്ചാത്തലത്തില്‍ വിചാരധാരയില്‍ ക്രിസ്ത്യാനികളടക്കമുള്ള ന്യൂനപക്ഷങ്ങളെ ആഭ്യന്തര ശത്രുക്കളായാണ് പറയുന്നതെന്ന് ആരോപിച്ച് സിപിഎം പ്രസ്താവനയിറക്കിയിരുന്നു. കൂടാതെ കോണ്‍ഗ്രസ് നേതൃത്വവും ബിജെപി സന്ദര്‍ശനത്തെ എതിര്‍ത്ത് രംഗത്തെത്തി. ഇതിനു മറുപടി നല്‍കുകയായിരുന്നു മാര്‍ ജോസഫ് പാംപ്ലാനി.
റബര്‍ ബോര്‍ഡ് ചെയര്‍മാനുള്ള കൂടിക്കാഴ്ചയില്‍ വിലത്തകര്‍ച്ച സംബന്ധിച്ച് വിശദമായ ചര്‍ച്ച നടന്നിട്ടില്ലെന്നും കര്‍ഷക വിഷയത്തെ വര്‍ഗീയവല്‍ക്കരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.