രാത്രി പത്ത് മുതൽ രാവിലെ ആറ് വരെ സ്ത്രീകള്‍ ആവശ്യപ്പെടുന്നിടത്ത് ബസ് നിര്‍ത്തണം; ഗതാഗത വകുപ്പ്

രാത്രി പത്ത് മുതൽ രാവിലെ ആറ് വരെ സ്ത്രീകള്‍ ആവശ്യപ്പെടുന്നിടത്ത് ബസ് നിര്‍ത്തണം; ഗതാഗത വകുപ്പ്

തിരുവനന്തപുരം: ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് രാത്രിയിൽ അവർ ആവശ്യപ്പെടുന്നത് പ്രകാരം ബസ് നിര്‍ത്തികൊടുക്കണമെന്ന് ​ഗതാ​ഗത വകുപ്പിന്റെ ഉത്തരവ്. രാത്രി പത്ത് മുതല്‍ രാവിലെ ആറ് വരെയാണ് നിബന്ധന ബാധകം.

സ്ത്രീകള്‍ക്കൊപ്പം കുട്ടികളുണ്ടെങ്കിലും ഇത് ബാധകമാണെന്ന് ഗതാഗത വകുപ്പ് ഇറക്കിയ ഉത്തരവില്‍ പറയുന്നു. മിന്നല്‍ ബസുകള്‍ ഒഴികെ എല്ലാ സൂപ്പര്‍ക്ലാസ് ബസുകളും ഇത്തരത്തില്‍ നിര്‍ത്തണമെന്നാണ് നിര്‍ദേശം. മിന്നല്‍ ഒഴികെ എല്ലാ സര്‍വ്വീസുകളും രാത്രിയില്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്നിടത്ത് നിര്‍ത്തികൊടുക്കണമെന്ന് 2022 ജനുവരിയില്‍ കെഎസ്ആര്‍ടിസി എംഡി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.

എന്നാല്‍ ഇത് പാലിക്കപ്പെടാതെ വന്നതോടെയാണ് വീണ്ടും ഉത്തരവിറക്കിയത്. ഇതില്‍ രാത്രി എട്ട് മുതല്‍ രാവിലെ ആറ് വരെ ആവശ്യാനുസരണം ബസ് നിര്‍ത്തികൊടുക്കണമെന്നായിരുന്നു നിര്‍ദേശം. സ്ത്രീകള്‍, മുതിര്‍ന്ന പൗരന്മാര്‍, ഭിന്നശേഷിക്കാര്‍ എന്നിവരെ പരിഗണിച്ചാണ് നിര്‍ദേശം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.