ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനും യുഎസ് ട്രഷററി സെക്രട്ടറി ജാനറ്റ് യെല്ലനുമായി കൂടിക്കാഴ്ച്ച നടത്തി. ഇന്ത്യയും അമേരിക്കയും തമ്മിലുളള സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിരുന്നു കൂടിക്കാഴ്ച. ലോക ബാങ്കിന്റെയും അന്താരാഷ്ട്ര നാണയ നിധിയുടെയും വാര്‍ഷിക സമ്മേളനത്തിന് മുന്നോടിയായിരുന്നു ഇവരുടെ കൂടിക്കാഴ്ച്ച.
ഇരു രാജ്യങ്ങളും തമ്മിലുളള സാമ്പത്തിക പങ്കാളിത്തം വര്‍ധിപ്പിക്കാനും ഉഭയകക്ഷി ബന്ധങ്ങളെ ശക്തിപ്പെടുത്തുന്നതിനും രണ്ട് രാജ്യങ്ങളും സഹകരിക്കുമെന്നും ധനമന്ത്രി പറഞ്ഞു. ഇന്ത്യയും അമേരിക്കയും തമ്മിലുളള വിവിധ മേഖലകളിലുളള സാമ്പത്തിക പങ്കാളിത്തത്തെയും നിര്‍മ്മല സീതാരാമന്‍ അഭിനന്ദിച്ചു. കാലാവസ്ഥാ വ്യതിയാനം ഉള്‍പ്പെടെയുളള ആഗോള വെല്ലുവിളികളെ നേരിടുന്നതിന് അമേരിക്കയും ഇന്ത്യയും തമ്മിലുളള പങ്കാളിത്തം ശക്തിപ്പെടുത്തണമെന്നും സീതാരാമന്‍ വ്യക്തമാക്കി.
ഇരുരാജ്യങ്ങളും തമ്മിലുളള സാമ്പത്തിക ബന്ധങ്ങളെ ശക്തിപ്പെടുത്തുന്നതിന് ജി 20, ക്വാഡ്, ഐപിഎഫ് കൂട്ടായ്മ ചെലുത്തുന്ന സ്വാധീനത്തെയും മന്ത്രി ചൂണ്ടിക്കാട്ടി. വികസ്വര പാരിസ്ഥിതിക പ്രശ്നങ്ങളെ അതീജീവിക്കുന്നതിന് വേണ്ടി രാജ്യങ്ങള്‍ക്ക് സാമ്പത്തിക പിന്തുണ ആവശ്യമാണെന്നും ധനമന്ത്രി വ്യക്തമാക്കി.
ധനകാര്യസ്ഥാപനങ്ങളുടെ വികസനത്തിനു വേണ്ടിയുളള ജി 20 അധ്യക്ഷതയില്‍ ഇന്ത്യ നടത്തുന്ന പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുന്നുവെന്നും ജാനറ്റ് യെല്ലന്‍ പറഞ്ഞു. ഇന്ത്യയുമായി കൂടുതല്‍ സഹകരണം ആഗ്രഹിക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.