ഷെയ്ഖ് മുഹമ്മദിന്‍റെ ഭരണമികവിന് വയസ് 17

ഷെയ്ഖ് മുഹമ്മദിന്‍റെ ഭരണമികവിന് വയസ് 17

ദുബായ് :യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ ഭരണമികവിന് 17 വർഷം. 2006 ലാണ് ഷെയ്ഖ് മുഹമ്മദ് മന്ത്രിസഭയുടെയും ഫെഡറല്‍ ഗവണ്‍മെന്‍റിന്‍റേയും നേതൃത്വം ഏറ്റെടുക്കുന്നത്.
17 വ‍ർഷത്തെ കാലയളവിനെ ഷെയ്ഖ് മുഹമ്മദ് ട്വിറ്ററില്‍ ഇറങ്ങനെ രേഖപ്പെടുത്തുന്നു.

17 വർഷങ്ങള്‍, ജോലിയും നേട്ടങ്ങളുമായി വേഗത്തിലും മനോഹരമായും കടന്നുപോയി. സമ്പദ് വ്യവസ്ഥയുടെ ഏകീകരണം, സേവനങ്ങളുടെ വികസനം ഉള്‍പ്പടെ ഇക്കാലയളവില്‍ സർക്കാരിന്‍റെ പ്രവ‍ർത്തനങ്ങളില്‍ സമൂലമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിച്ചു. 17 വർഷത്തിനിടെ 440 മന്ത്രിസഭായോഗങ്ങള്‍ക്ക് അദ്ദേഹം അധ്യക്ഷത വഹിച്ചു.1000 ഉത്തരവുകള്‍ പുറപ്പെടുവിച്ചു.

ഒരു പരമ്പരാഗത സർക്കാരില്‍ നിന്ന് സ്മാർട് ചാനലുകളിലൂടെ 1500 ലധികം സേവനങ്ങള്‍ നല്‍കുന്ന സർക്കാരായി മാറി. ഭരണപരവും സാമ്പത്തികവുമായ മാന്ദ്യത്തിനെതിരെ പോരാടി, സർക്കാർ ബജറ്റ് 140 ശതമാനം ഉയർത്തി. പൊതുചെലവില്‍ മുന്നോട്ടുപോകുന്ന ലോകത്തെ ഏറ്റവും ഫലപ്രദമായ സർക്കാരി മാറി.

വിദേശ വ്യാപാരം 415 ബില്ല്യണില്‍ നിന്ന് 2200 ബില്ല്യണ്‍ ദിർഹമായി ഉയർന്നു. 600 അന്താരാഷ്ട്ര കരാറുകളില്‍ ഒപ്പുവച്ചു. അതേ കാലയളവില്‍ രാജ്യത്തിന്‍റെ മൊത്ത ഉല്‍പാദനം ഇരട്ടിയാക്കി. കഴിഞ്ഞ 17 വർഷത്തിനിടെ നിരവധി മന്ത്രിതല പുനസംഘടനങ്ങള്‍ നടത്തി. ഉത്തരവാദിത്തം ഏറ്റെടുക്കുന്നതില്‍ യുവാക്കളെ പ്രോത്സാഹിപ്പിച്ചു. ഇതിനകം 66 മന്ത്രിമാരോടൊപ്പം പ്രവർത്തിച്ചു. ബഹിരാകാശത്തും നേട്ടങ്ങളുണ്ടാക്കാന്‍ സാധിച്ചു. യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ പിന്തുണയോടെ മുന്നോട്ടു പോകുകതന്നെ ചെയ്യും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.