കേരളത്തിന്റെ റെയില്‍വേ യാത്രയ്ക്ക് വേഗം കൂടും; 25ന് തിരുവനന്തപുരത്ത് വന്ദേഭാരത് സര്‍വീസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്‌തേക്കും

കേരളത്തിന്റെ റെയില്‍വേ യാത്രയ്ക്ക് വേഗം കൂടും; 25ന് തിരുവനന്തപുരത്ത് വന്ദേഭാരത് സര്‍വീസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്‌തേക്കും

തിരുവനന്തപുരം: കേരളത്തിന്റെ റെയില്‍വേ യാത്രയ്ക്ക് വേഗം കൂട്ടി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സന്ദര്‍ശന വേളയില്‍ വന്ദേഭാരത് ട്രെയിന്‍ ഓടിച്ച് തുടങ്ങാന്‍ നീക്കം. ഇതു സംബന്ധിച്ച് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ റെയില്‍വേ ബോര്‍ഡ് നിര്‍ദേശം നല്‍കി. 25ന് തിരുവനന്തപുരത്ത് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാനാണ് നീക്കം നടക്കുന്നത്. 

തിരുവനന്തപുരം-കണ്ണൂര്‍ സര്‍വീസാണ് പരിഗണനയില്‍ ഉള്ളത്. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം മുതല്‍ ഷൊര്‍ണൂര്‍ വരെ പരീക്ഷണ സര്‍വീസ് ആരംഭിക്കും. ഉദ്ഘാനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം റെയില്‍വെ ഡിവിഷന്‍ ഏഴ് നിര്‍ദേശങ്ങള്‍ പുറത്തിറക്കി. ആദ്യസര്‍വീസ് നടത്തുന്നതടക്കമുള്ള വിവരങ്ങളാണ് പുറത്തിറക്കിയത്. 

മണിക്കൂറില്‍ 160 കിലോമീറ്ററാണ് വന്ദേഭാരത് ട്രെയിനിന്റെ വേഗതയെങ്കിലും കേരളത്തിലെ സാഹചര്യത്തില്‍ വേഗത എത്രയായിരിക്കും എന്ന് വ്യക്തമല്ല. വളവുകള്‍ നിവര്‍ത്തിയും സിഗ്നലിംഗ് സംവിധാനങ്ങള്‍ പരിഷ്‌കരിച്ച ശേഷമേ പൂര്‍ണ വേഗതയില്‍ ട്രെയിന്‍ ഓടിക്കാന്‍ കഴിയുകയുള്ളെന്നാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.