ന്യൂഡല്‍ഹി: ക്രൈസ്തവ മത വിഭാഗത്തിന്റെ ആശങ്ക പരിഹരിക്കാന്‍ കോണ്‍ഗ്രസ് ഇടപെടുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. വിഷയത്തില്‍ സംസ്ഥാന നേതാക്കള്‍ ഇടപെടല്‍ നടത്തും. വോട്ട് തട്ടാന്‍ മാത്രമാണ് ബിജെപിയുടെ ശ്രമമെന്നും വേണുഗോപാല്‍ പറഞ്ഞു. 
ക്രൈസ്തവരുടെ മനസില്‍ ഉണ്ടാക്കിയ മുറിവ് ഉണക്കാന്‍ ബിജെപി നേതാക്കളുടെ ഭവന സന്ദര്‍ശനത്തിന് കഴിയില്ല. കോണ്‍ഗ്രസിന് എല്ലാവരുമായി നല്ല ബന്ധമാണുള്ളത്. പിതാക്കന്‍മാരെ വെല്ലുവിളിക്കുന്ന, ആക്ഷേപിക്കുന്ന രീതി കോണ്‍ഗ്രസിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ ക്രൈസ്തവ സഭകളെ ഒപ്പം നിര്‍ത്താനുള്ള ബിജെപി നീക്കത്തില്‍  ആശങ്ക ഉന്നയിച്ച് എ ഗ്രൂപ്പ് രംഗത്തെത്തി.  ബിജെപി നീക്കം ഗൗരവത്തോടെ കാണണമെന്നാവശ്യപ്പെട്ട് എ ഗ്രൂപ്പ് നേതാവ് കെ.സി ജോസഫ് കെപിസിസി നേതൃത്വത്തിന് കത്ത് നല്‍കി. 
പാര്‍ട്ടിയുടെ എല്ലാ കാലത്തെയും വോട്ട് ബാങ്കായ ക്രൈസ്തവ ന്യൂനപക്ഷങ്ങളെ സ്വാധീനിക്കാനുള്ള ബിജെപി ശ്രമത്തില്‍ ജാഗ്രത വേണം. ചില മതമേലധ്യക്ഷന്മാരുടെ മോഡി അനുകൂല പ്രസ്താവനകള്‍ വിഷയത്തിന്റെ  ഗൗരവം കൂട്ടുന്നുവെന്നും ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതി ഉടന്‍ ചേരണമെന്നും അദേഹം കത്തില്‍ ആവശ്യപ്പെട്ടു. പല വിവാദ വിഷയങ്ങളുണ്ടായിട്ടും രാഷ്ട്രീയകാര്യ സമിതി ചേരാത്തതിലെ അതൃപ്തിയും എ ഗ്രൂപ്പ് പങ്ക് വെക്കുന്നു.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.