സിദ്ധരാമയ്യയ്ക്ക് കോലാറില്‍ സീറ്റില്ല; ബിജെപി വിട്ടുവന്ന മുന്‍ ഉപമുഖ്യമന്ത്രി ഉള്‍പ്പെടെ 43 സ്ഥാനാര്‍ഥികളെ കൂടി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

സിദ്ധരാമയ്യയ്ക്ക് കോലാറില്‍ സീറ്റില്ല; ബിജെപി വിട്ടുവന്ന മുന്‍ ഉപമുഖ്യമന്ത്രി ഉള്‍പ്പെടെ 43 സ്ഥാനാര്‍ഥികളെ കൂടി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

ബംഗളൂരു: ബിജെപി വിട്ടുവന്ന മുന്‍ ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സാവടിക്ക് ഉള്‍പ്പെടെ സീറ്റ് നല്‍കി കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ മൂന്നാം സ്ഥാനാര്‍ഥി പട്ടിക പുറത്ത്. സാവടി അത്തനിയില്‍ നിന്ന് ജനവിധി തേടും.

ആകെ 43 സ്ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസ് ഇന്നു പ്രഖ്യാപിച്ചത്. ഇനി 15 സീറ്റുകളില്‍ക്കൂടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനുണ്ട്.

അതേസമയം മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കോലാറില്‍ സീറ്റില്ല. വരുണയ്ക്ക് പുറമേ കോലാറില്‍ നിന്ന് മത്സരിക്കാനും സിദ്ധരാമയ്യ പാര്‍ട്ടിയില്‍ പിടിമുറുക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മെയ് 10 നാണ് കര്‍ണാടക തിരഞ്ഞെടുപ്പ്. കോലാര്‍ സീറ്റില്‍ കൊത്തൂര്‍ മഞ്ജുനാഥ് മത്സരിക്കും. സിദ്ധരാമയ്യയെ രണ്ടു സീറ്റുകളില്‍ മത്സരിപ്പിക്കുന്നതിനെ മുതിര്‍ന്ന നേതാക്കളായ ഡി.കെ ശിവകുമാറും ഡി പരമേശ്വരയും എതിര്‍ത്തിരുന്നു.

ഒന്നാംഘട്ട പട്ടികയില്‍ പ്രമുഖ നേതാക്കന്മാരുടെ സീറ്റുകള്‍ പ്രഖ്യാപിച്ചിരുന്നു. സിദ്ധരാമയ്യ വരുണയില്‍ നിന്നും ഡി.കെ ശിവകുമാര്‍ കനകപുരയില്‍ നിന്നുമാണ് മത്സരിക്കുക. കൊരട്ടഗെരെയില്‍ ജി പരമേശ്വര, ബാബലേശ്വരില്‍ എം.ബി ഭാട്ടില്‍, ഗാന്ധിനഗറില്‍ ദിനേശ് ഗുണ്ടു റാവുവും മത്സരിക്കും. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ മകന്‍ പ്രിയങ്ക് ഖര്‍ഗെ ചിതപുരിലാണ് ജനവിധി തേടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.