ചൈനയുടെ വെല്ലുവിളികള്‍ നേരിടാന്‍ ഇന്ത്യ സജ്ജമെന്ന് നാവികസേനാ ചീഫ് അഡ്മിറല്‍

ചൈനയുടെ വെല്ലുവിളികള്‍ നേരിടാന്‍ ഇന്ത്യ സജ്ജമെന്ന് നാവികസേനാ ചീഫ് അഡ്മിറല്‍

ന്യൂഡല്‍ഹി: ചൈനയുടെ വെല്ലുവിളികള്‍ നേരിടാന്‍ ഇന്ത്യ സജ്ജമെന്ന് നാവികസേനാ ചീഫ് അഡ്മിറല്‍ ആര്‍.ഹരികുമാര്‍. ഇന്ത്യോ-പസഫിക്ക് മേഖലയില്‍ ശക്തമായ നിരിക്ഷണമാണ് ഇപ്പോള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്റോ പസഫിക്ക് മേഖലയില്‍ മേധാവിത്യം നേടാന്‍ ചൈന വ്യത്യസ്തമാര്‍ഗങ്ങളാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്. ഇന്ത്യ ഉള്‍പ്പെട്ട ക്വാഡ് സഖ്യം ഇക്കാര്യത്തില്‍ കര്‍ശനാമായ ജാഗ്രത പുലര്‍ത്താന്‍ തിരുമാനിച്ചിരുന്നു. ഇതിന് അനുബന്ധമായാണ് നേവി ചീഫിന്റെ പ്രതികരണം.

ഇതിനിടെ ഇന്ത്യോ പസഫിക്ക് മേഖലയിലെ സംയുക്ത നാവിക അഭ്യാസം തുടരുമെന്നും അഡ്മിറല്‍ ആര്‍. ഹരികുമാര്‍ സൂചിപ്പിച്ചു. ക്വാഡ് സഖ്യത്തിലെ അംഗ രാജ്യങ്ങളുടെ സംയുക്ത നാവിക അഭ്യാസത്തിനെതിരെ കടുത്ത അമര്‍ഷമാണ് ചൈനയ്ക്ക് ഉള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.