ജനറല്‍ ബിപിന്‍ റാവതിന്റെ സ്വപ്നം; പ്രളയ് മിസൈലുകള്‍ ഇന്ത്യന്‍ സേനയുടെ ഭാഗമാകും

ജനറല്‍ ബിപിന്‍ റാവതിന്റെ സ്വപ്നം; പ്രളയ് മിസൈലുകള്‍ ഇന്ത്യന്‍ സേനയുടെ ഭാഗമാകും

ന്യൂഡല്‍ഹി: ചൈനയുടെ ഗുഢ ലക്ഷ്യങ്ങള്‍ക്ക് കനത്ത തിരിച്ചടി നല്‍കാന്‍ പ്രളയ് മിസൈലുകള്‍ ഉടന്‍ ഇന്ത്യന്‍ സേനയുടെ ഭാഗമാകും. 250 മിസൈലുകള്‍ ഉള്‍പ്പെടുത്തി സേനയുടെ കരുത്ത് വര്‍ധിപ്പിക്കാനാണ് പ്രതിരോധ മന്ത്രാലയത്തിന്റെ തിരുമാനം.

ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത പ്രളയ് മിസൈലുകള്‍ക്ക് 500 കിലോമീറ്റര്‍ വരെ ദൂരത്തിലുള്ള ശത്രുപാളയത്തില്‍ നാശം വിതയ്ക്കാന്‍ പ്രാപ്തിയുണ്ട്. ആയിരം കിലോഗ്രാം വരെ ഭാരം വഹിക്കാന്‍ കഴിയുന്ന ഇവ ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈല്‍ (എസ്ആര്‍ബിഎം) വിഭാഗത്തില്‍പ്പെടുന്നതാണ്. ലക്ഷ്യസ്ഥാനത്ത് പതിക്കാനുള്ള ഉയര്‍ന്ന നിലവാരത്തിലുള്ള കൃത്യതയാണ് പ്രളയ് ബാലിസ്റ്റിക് മിസൈലിന്റെ പ്രധാന സവിശേഷത.

പ്രൊപ്പല്ലന്റ് റോക്കറ്റ് മോട്ടോറുകളാണ് മിസൈലിന് കരുത്ത് പകരുന്നത്. ആധുനിക നാവിഗേഷന്‍ സംവിധാനവും എവിയോണിക്‌സും ഘടിപ്പിച്ചിട്ടുണ്ട്. കുറഞ്ഞ സമയത്തിനുള്ളില്‍ ഒരു താല്‍ക്കാലിക ലോഞ്ചറില്‍ നിന്നു വരെ ഈ മിസൈല്‍ വിക്ഷേപിക്കാനാകുമെന്നത് യുദ്ധസാഹചര്യത്തില്‍ ഇന്ത്യയ്ക്ക് ഏറെ ഗുണം ചെയ്യും. മാത്രമല്ല ജനവാസ മേഖലയെ ബാധിക്കാതെ തന്നെ ശത്രു പാളയങ്ങള്‍ തകര്‍ക്കാന്‍ പ്രളയ് മിസൈലുകള്‍ക്ക് സാധിക്കും.

പാക്-ചൈന അതിര്‍ത്തി ലക്ഷ്യമാക്കി നിര്‍മ്മിച്ച പ്രളയ് മിസൈലുകള്‍ മുന്‍ സംയുക്ത സേന മേധാവിയായിരുന്ന അന്തരിച്ച ജനറല്‍ ബിപിന്‍ റാവതിന്റെ സ്വപ്ന പദ്ധതിയായിരുന്നു. കഴിഞ്ഞ ഡിസംബറില്‍ രണ്ട് തവണ മിസൈലിന്റെ പരീക്ഷണ വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഒഡീഷ തീരത്തുള്ള ഡോ. എപിജെ അബ്ദുല്‍ കലാം ദ്വീപിലാണ് പരീക്ഷണ വിക്ഷേപണം നടന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.