പരസ്പരം ഫോളോ ചെയ്യാതെ കോലിയും ഗാംഗുലിയും; പിണക്കം മനസിലാക്കി ഇന്‍സ്റ്റഗ്രാം

പരസ്പരം ഫോളോ ചെയ്യാതെ കോലിയും ഗാംഗുലിയും; പിണക്കം മനസിലാക്കി ഇന്‍സ്റ്റഗ്രാം

ന്യൂഡല്‍ഹി: 'നോ ഹാന്‍ഡ്ഷേക്ക്' എന്ന ചിത്രത്തിന് ശേഷം വിരാട് കോലി സൗരവ് ഗാംഗുലിയെ ഇന്‍സ്റ്റാഗ്രാമില്‍ അണ്‍ഫോളോ ചെയ്തു. ഇരുവരും ഇന്‍സ്റ്റാഗ്രാമില്‍ പരസ്പരം ഫോളോ ചെയ്യുന്നില്ലെന്നാണ് ഒടുവില്‍ പുറത്ത് വരുന്നിരിക്കുന്നത്.

ഐപിഎല്‍ മത്സരത്തിന് ശേഷം കോലി ഇന്‍സ്റ്റാഗ്രാമില്‍ ഗാംഗുലിയെ അണ്‍ഫോളോ ചെയ്തതായി റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെ ഗാംഗുലിയും കോലിയെ ഫോളോ ചെയ്യുന്നില്ലെന്നാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്. ഗാംഗുലി ബിസിസിഐ പ്രസിഡന്റായിരിക്കെയാണ് കോലിക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമായത്. ഇതായിരിക്കാം ഇരുവരും തമ്മിലുള്ള വഴക്കിന് കാരണമായതെന്നാണ് റിപ്പോര്‍ട്ട്.

സൗരവ് ഗാംഗുലിക്ക് ഇന്‍സ്റ്റാഗ്രാമില്‍ മൂന്ന് ദശലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ട്, കൂടാതെ 106 പേരെ പിന്തുടരുന്നു. വിരാട് കോലി അക്കൂട്ടത്തിലില്ല. കോഹ്ലിക്ക് ഇന്‍സ്റ്റാഗ്രാമില്‍ 246 ദശലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ട്, കൂടാതെ 276 പേരെ പിന്തുടരുന്നു. ഗാംഗുലി അക്കൂട്ടത്തിലില്ല. വിരാട് കോലിയും സൗരവ് ഗാംഗുലിയും ഉള്‍പ്പെടുന്ന കഥയിലെ ട്വിസ്റ്റ് അവസാനിക്കുമെന്ന് തോന്നുന്നില്ലെങ്കിലും ഈ വിഷയത്തില്‍ മുതിര്‍ന്ന താരങ്ങളാരും പ്രതികരിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.