ന്യൂയോര്‍ക്ക്: ബൂസ്റ്റര്‍ പ്രഷറൈസേഷന്‍ സിസ്റ്റത്തിന്റെ വാല്‍വില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സ്പേസ് എക്സ് സ്റ്റാര്‍ഷിപ്പിന്റെ വിക്ഷേപണം മാറ്റിവച്ചു. തിങ്കളാഴ്ച വൈകിട്ട് അഞ്ചിനും ഏഴിനുമിടയില്‍ അമേരിക്കയിലെ ടെക്സസില്‍ നിന്ന് വിക്ഷേപിക്കുമെന്നായിരുന്നു അറിയിപ്പ്.
വിക്ഷേപണത്തിനുള്ള അവസാനവട്ട ഒരുക്കങ്ങള്‍ നടക്കവെയാണ് തകരാര്‍ കണ്ടെത്തിയത്. എന്‍ജിനിലേക്ക് തീ പകരുന്നതിന് 10 സെക്കന്‍ഡ് മുന്‍പായാണ് പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്. തകരാര്‍ പരിഹരിച്ച് ഏതാനും ദിവസങ്ങള്‍ക്കകം വിക്ഷേപണത്തിനായി വീണ്ടും ശ്രമിക്കുമെന്ന് സ്പേസ് എക്സ് സ്ഥാപകന്‍ ഇലോണ്‍ മസ്‌ക് ട്വീറ്റ് ചെയ്തു.
സ്റ്റാര്‍ഷിപ് പേടകവും സൂപ്പര്‍ഹെവി എന്ന റോക്കറ്റും അടങ്ങുന്നതാണ് സ്റ്റാര്‍ഷിപ് സംവിധാനം. പൂര്‍ണമായി സ്റ്റെയിന്‍ലെസ് സ്റ്റീലിലാണ് നിര്‍മിച്ചത്. നൂറു പേരെ വഹിക്കാവുന്ന പേടകത്തിന്റെ വാഹകശേഷി 150 മെട്രിക് ടണ്‍ ആണ്.
ഉപഗ്രഹങ്ങളും ബഹിരാകാശ ടെലിസ്‌കോപ്പുകളും ബഹിരാകാശത്തെത്തിക്കാനും ചന്ദ്രനില്‍ കോളനിയുണ്ടാക്കാന്‍ ആളുകളെയും സാമഗ്രികളെയുമൊക്കെ എത്തിക്കാനും ശേഷിയുണ്ട്. ഭൂമിയിലെ യാത്രയ്ക്കും ഉപയോഗിക്കാം. ലോകത്തെവിടെയും ഒരു മണിക്കൂറിനുള്ളില്‍ സഞ്ചരിച്ചെത്താം.
മീഥെയ്നാണ് റോക്കറ്റിന്റെ പ്രധാന ഇന്ധനം. ചൊവ്വയിലും മറ്റും കാണപ്പെടുന്ന മീഥെയ്നും ഭാവിയില്‍ ഉപയോഗിക്കാമെന്നാണ് കണക്കുകൂട്ടല്‍. റാപ്റ്ററുകള്‍ എന്നു പേരുള്ള കരുത്തുറ്റ എന്‍ജിനുകളാണ് സ്റ്റാര്‍ഷിപ്പിന് ഊര്‍ജം നല്‍കുന്നത്. ഇത്തരം 33 എന്‍ജിനുകള്‍ റോക്കറ്റിലുണ്ട്. പേടകത്തില്‍ മൂന്ന് റാപ്റ്റര്‍ എന്‍ജിനുകളും മൂന്ന് റാപ്റ്റര്‍ വാക്വം എന്‍ജിനുകളുമുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.