ബെംഗളൂരു: സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ കര്‍ണാടക മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷട്ടാര്‍ ഹുബ്ബലി-ധാര്‍വാര്‍ഡില്‍ നിന്ന് മത്സരിക്കും. ആറ് തവണ നിയമസഭയിലെത്തിച്ച ഷട്ടാറിന്റെ സ്വന്തം മണ്ഡലമാണിത്. ബിജെപിയുടെ ജനറല്‍ സെക്രട്ടറി മഹേഷ് തെങ്കിനകെയാണ് എതിരാളി.
തന്നെ ബിജെപി നേതൃത്വം അപമാനിച്ചുവെന്നായിരുന്നു ഷട്ടാര്‍ പറഞ്ഞത്. നേരത്തെ 189 സ്ഥാനാര്‍ഥികള്‍ അടങ്ങിയ പട്ടിക ബിജെപി പുറത്തുവിട്ടിരുന്നു. ഇതില്‍ ഷട്ടാറിന്റെ പേരില്ലായിരുന്നു. ഇത്തവണ മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നു. സീറ്റിനായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയെ ദില്ലിയിലെത്തി നേരില്‍ കാണുകയും ഉണ്ടായി. തന്റെ സ്വന്തം മണ്ഡലത്തില്‍ നിന്ന് മത്സരിക്കാന്‍ അനുവദിക്കണമെന്നായിരുന്നു ആവശ്യം.
എന്നാല്‍ ബിജെപി നേതൃത്വം ഇത് ഗൗരവത്തോടെ എടുത്തില്ല. ബിജെപിയുടെ പ്രബല നേതാവ് ബി.എസ്. യെഡിയൂരപ്പ പോലും കരുതിയത് ഷട്ടാറിന് ഉറപ്പായും ടിക്കറ്റ് ലഭിക്കുമെന്നായിരുന്നു. എന്നാല്‍ ദേശീയ നേതൃത്വത്തിന്റെ തീരുമാനം എല്ലാവരെയും അമ്പരപ്പിക്കുന്നായിരുന്നു. ബിജെപി പുറത്തുവിട്ട സ്ഥാനാര്‍ഥി പട്ടികയില്‍ ഷട്ടാറിന്റെ പേരുണ്ടായിരുന്നില്ല.
തുടര്‍ന്നാണ് ഷട്ടാര്‍ ബിജെപിയില്‍ നിന്ന് രാജിവെച്ചത്. തിങ്കളാഴ്ച്ച കോണ്‍ഗ്രസില്‍ ചേര്‍ന്നു. മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങ് നടന്നത്. ബിജെപിയില്‍ താന്‍ അപമാനിതനായെന്ന് ഷട്ടാര്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.