മിസോറാമിലെ ജനങ്ങള്‍ എപ്പോഴും ഹാപ്പിയാണെന്ന് ഇന്ത്യ ഹാപ്പിനസ് റിപ്പോര്‍ട്ട്

മിസോറാമിലെ ജനങ്ങള്‍ എപ്പോഴും ഹാപ്പിയാണെന്ന് ഇന്ത്യ ഹാപ്പിനസ് റിപ്പോര്‍ട്ട്

ഐസ്വാള്‍ : ഇന്ത്യ ഹാപ്പിനസ് റിപ്പോര്‍ട്ട് 2020 പുറത്തു വിട്ടപ്പോള്‍ മിസോറാം ഏറ്റവും സന്തോഷമുള്ള സംസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ടു. ഗുരുഗ്രാമിലെ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സ്ട്രാറ്റജി പ്രൊഫസര്‍ രാജേഷ് .കെ പിലാനിയ നടത്തിയ പഠനത്തില്‍ മിസോറാമിനെ രാജ്യത്തെ ഏറ്റവും സന്തോഷമുള്ള സംസ്ഥാനമായി പ്രഖ്യാപിച്ചത്.

റിപ്പോര്‍ട്ട് അനുസരിച്ച്, 100 ശതമാനം സാക്ഷരത കൈവരിക്കുന്ന ഇന്ത്യയില്‍ രണ്ടാം സ്ഥാനത്തുള്ള സംസ്ഥാനമായ മിസോറാം, ഏറ്റവും പ്രയാസകരമായ സാഹചര്യങ്ങളില്‍ പോലും വിദ്യാര്‍ഥികള്‍ക്ക് വളര്‍ച്ചയ്ക്ക് അവസരമൊരുക്കുന്നു. ഇന്ത്യയിലെ ഏറ്റവും സന്തോഷമുള്ള 10 സംസ്ഥാനങ്ങളില്‍ ഗുജറാത്തും ഉത്തര്‍പ്രദേശും ഇടം നേടി. ഛത്തീസ്ഗഡ്, ഒഡീഷ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് ഏറ്റവും പിന്നിലുള്ളത്.

സന്തോഷ സൂചിക, കുടുംബ ബന്ധങ്ങള്‍, ജോലി സംബന്ധമായ പ്രശ്നങ്ങള്‍, സാമൂഹിക പ്രശ്നങ്ങള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, മതം, സന്തോഷത്തില്‍ കൊവിഡ്-19 ന്റെ സ്വാധീനം, ശാരീരികവും മാനസികവുമായ ആരോഗ്യം എന്നിവയുള്‍പ്പെടെ ആറ് പാരാമീറ്ററുകളെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

ആദ്യമായാണ് ഇന്ത്യ ഹാപ്പിനസ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2020 മാര്‍ച്ചിനും 2020 ജൂലൈയ്ക്കും ഇടയിലാണ് സര്‍വേ നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. മിസോറാം, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, പഞ്ചാബ് എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ ഏറ്റവും സന്തുഷ്ടരെന്നും ഒഡീഷ, ഹരിയാന, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ മറിച്ചാണെന്നുമാണ് റിപ്പോര്‍ട്ട്. രാജ്യത്ത് ആദ്യമായാണ് എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും ഹാപ്പിനസ് സര്‍വേയില്‍ ഉള്‍പ്പെടുത്തുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.