ജനസംഖ്യയിൽ ഇന്ത്യ ചൈനയെ മറികടക്കും; യുഎൻ റിപ്പോർട്ട്

ജനസംഖ്യയിൽ ഇന്ത്യ ചൈനയെ മറികടക്കും; യുഎൻ റിപ്പോർട്ട്

ജനീവ: ഇന്ത്യ ലോകത്തെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായി മാറുന്നുവെന്ന് റിപ്പോർട്ട്. 2023 പകുതിയോടെ ഇന്ത്യയിലെ ജനസംഖ്യ 142.86 കോടി ആകുമെന്നാണ് യുണൈറ്റഡ് നേഷൻസ്‌ പോപുലേഷൻ ഫണ്ടിന്റെ ഏറ്റവും പുതിയ ഡാറ്റയിൽ പറയുന്നത്. ജനസംഖ്യാ വളർച്ചയിൽ ചൈനയെ ഇന്ത്യ പിന്നിലാക്കുമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. 2023 ഫെബ്രുവരി വരെ ലഭ്യമായ വിവരങ്ങളാണ് ഡാറ്റയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

142.57 കോടിയാണ് ചൈനയിലെ ജനസംഖ്യയെന്നും ഇതിൽ പറയുന്നു. 2022-ൽ 144.85 കോടിയായിരുന്നു ജനസംഖ്യ. യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ടിന്റെ 2023ലെ ജനസംഖ്യാ റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ ജനസംഖ്യ 1.4286 ബില്യണാകും. അതേസമയം ചൈനയുടേത് 1.4257 ബില്യണിൽ നിൽക്കും.

ജനസംഖ്യയിൽ മൂന്നാം സ്ഥാനത്ത് അമേരിക്കയാണ്. 2023 മധ്യത്തോടെ 34 കോടി ജനസംഖ്യയാണ് അമേരിക്കയിൽ പ്രതീക്ഷിക്കുന്നത്. മുൻ യുഎൻ ഡാറ്റ ഉപയോഗിച്ച് ജനസംഖ്യാ വിദഗ്ധർ ഈ മാസം ഇന്ത്യ ചൈനയെ മറികടക്കുമെന്ന് പ്രവചിക്കുന്നു.

ആഗോള ബോഡിയുടെ ഏറ്റവും പുതിയ റിപ്പോർട്ടിൽ മാറ്റം എപ്പോൾ സംഭവിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നും പുറത്തുവരുന്ന ഡാറ്റയെക്കുറിച്ചുള്ള 'അനിശ്ചിതത്വം' കാരണം ഒരു തീയതി വ്യക്തമാക്കുന്നത് അസാധ്യമാണെന്ന് യുഎൻ ജനസംഖ്യാ ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്ത്യയുടെ അവസാന സെൻസസ് 2011ലാണ് നടത്തിയത്. 2021 ലെ അടുത്ത സെൻസസ് കോവിഡ് മഹാമാരി കാരണം വൈകിയിരിക്കുന്നു. 








വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.