സന: യമൻ തലസ്ഥാനമായ സനയിൽ തിക്കിലും തിരക്കിലും പെട്ട് 85 ലധികം പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ 300 അധികം ആളുകൾക്ക് പരിക്കേറ്റതായും റിപ്പോർട്ട്. റമദാനോട് അനുബന്ധിച്ച് നടന്ന സക്കാത്ത് വിതരണ പരിപാടിയിൽ എത്തിയവരാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ പലരുടേയും നില ഗുരുതരമാണ്.
സഹായം വിതരണം ചെയ്ത സ്‌കൂളിലാണ് അത്യാഹിതം ഉണ്ടായത്. സൗജന്യ വിതരണം നടക്കുന്നത് അറിഞ്ഞ് ആയിരക്കണക്കിന് ആളുകൾ ഇവിടേക്ക് ഒഴുകി എത്തുകയായിരുന്നു. യുദ്ധത്തെ തുടർന്ന് കടുത്ത ദാരിദ്രത്തിലൂടെ കടന്നുപോകുന്ന ജനങ്ങൾ സഹായധനം സ്വീകരിക്കാൻ കൂട്ടത്തോടെ എത്തുകയായിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
അപകടം വിവരം അറിഞ്ഞതിന് ശേഷം ബന്ധുക്കളെ തിരഞ്ഞെ ജനം വീണ്ടും കൂട്ടത്തോടെ അപകട സ്ഥലത്തേക്ക് എത്തി. ഇതോടെ പ്രദേശത്ത് കൂടുതൽ സുരക്ഷ ഉദ്യോഗസ്ഥരെ വിന്യസിക്കുകയായിരുന്നു ഹൂതി ഭരണ കൂടം. മരിച്ചവരെയും പരിക്കേറ്റവരെയും അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. അപകടത്തിന് ഇടയാക്കിയ ചാരിറ്റി വിതരണം നടത്തിയവരെ കസ്റ്റഡിയിലെടുത്തതായും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സംഭവത്തിൽ ഹൂത്തി ഭരണകൂടം അന്വേഷണവും ആവശ്യപ്പെട്ടിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.