നേപ്പിൾസ്: വിശുദ്ധ ജാനുവാരിസിന്റെ രക്തം വീണ്ടും ദ്രാവകമായി. സെപ്റ്റംബർ 19 ന് വിശുദ്ധന്റെ തിരുനാളിന്റെ ദിനത്തിൽ ഇറ്റലിയിലെ നേപ്പിൾസ് കത്തീഡ്രലിൽ സൂക്ഷിച്ചിരിക്കുന്ന രക്തം സമ്പൂർണമായി ദ്രവിച്ച നിലയിൽ കണ്ടതായി പുരോഹിതന്മാർ അറിയിച്ചു.
കത്തീഡ്രലിൽ നന്ന വിശുദ്ധ കുർബാനയ്ക്ക് ശേഷം നേപ്പിൾസ് ആർച്ച്‌ബിഷപ്പ് ഡൊമേനിക്കോ ബറ്റാഗ്ലിയ ദ്രാവകരൂപകത്തിലായ വിശുദ്ധന്റെ രക്തം വിശ്വാസികളെ കാണിച്ചു. ലോകത്തിലെ ദുരിതങ്ങളും പ്രത്യേകിച്ച് ഗാസയിൽ നടക്കുന്ന യുദ്ധവും ആർച്ച് ബിഷപ്പ് ഡൊമേനിക്കോ ബറ്റാഗ്ലിയ ചൂണ്ടിക്കാട്ടി. “ഇത് ഒരു സാധാരണ വസ്തു മാത്രമല്ല ഇന്നും സംസാരിക്കുന്ന, പ്രസംഗിക്കുന്ന ജീവിക്കുന്ന സാക്ഷ്യം” ആണെന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള തിരുശേഷിപ്പ് ദൈവത്തിലുള്ള വിശ്വാസത്തില്‍ എല്ലാം അര്‍പ്പിക്കാനുള്ള ക്ഷണമാണ് നമുക്ക് നല്‍കുന്നതെന്ന് അബോട്ട് മോണ്‍. വിന്‍സെന്‍സോ ഡി ഗ്രിഗോറിയോ പറഞ്ഞു.
എ.ഡി 305 ല്‍ മരിച്ച വിശുദ്ധ ജനുവാരിയസിന്റെ ഉണങ്ങിയ രക്തം നേപ്പിള്‍സ് കത്തീഡ്രലിന്റെ ചാപ്പലില്‍ രണ്ട് ഗ്ലാസ് ആംപ്യൂളുകളിലാണ് സൂക്ഷിച്ചിരിക്കുന്നത്. മെയ് മാസത്തിലെ ആദ്യ ശനിയാഴ്ച, വിശുദ്ധന്റെ തിരുനാള്‍ ദിനമായ സെപ്റ്റംബര്‍ 19, 1631ല്‍ സമീപത്തുള്ള വെസൂവിയസ് പര്‍വതം പൊട്ടിത്തെറിച്ചതിന്റെ വാര്‍ഷിക ദിനമായ ഡിസംബര്‍ 16 എന്നീ ദിനങ്ങളിലാണ് വിശുദ്ധന്റെ രക്തം ദ്രവരൂപത്തിലാകുന്ന അത്ഭുതം പരമ്പരാഗതമായി സംഭവിച്ചു വരുന്നത്.
ബെനെവെന്റോയിലെ ബിഷപ്പായിരുന്ന വിശുദ്ധ ജാനുവാരിയസ് മറ്റ് പുരോഹിതന്മാർ, ഡീക്കന്മാർ, സാധാരണ ക്രിസ്ത്യാനികൾ എന്നിവരോടൊപ്പം നാലാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഏകദേശം 305-ൽ രക്തസാക്ഷിത്വം വരിച്ചു. ഡയോക്ലീഷൻ ചക്രവർത്തിയുടെ ക്രിസ്തീയ പീഡനത്തിന്റെ കാലത്തായിരുന്നു അത്.
ജയിലിലെ ഡീക്കന്മാരെയും സാധാരണക്കാരെയും സന്ദർശിക്കാൻ വിശുദ്ധ ജനുവാരിയസ് എത്തി. എന്നിരുന്നാലും, ഡീക്കനും പ്രഭാഷകനുമൊപ്പം അദേഹത്തെയും ജയിലിലടച്ചു. ചക്രവർത്തി അവരെ കാട്ടുമൃഗങ്ങൾക്ക് എറിയാൻ ഉത്തരവിട്ടു, പക്ഷേ മൃഗങ്ങൾ അവയെ ആക്രമിച്ചില്ല. പകരം അവരെ ശിരഛേദം ചെയ്തു.
നൂറുകണക്കിന് വർഷങ്ങളായി കത്തീഡ്രലിൽ വിശുദ്ധന്റെ രക്തം പ്രദർശിപ്പിക്കുമ്പോഴെല്ലാം അത് അത്ഭുതകരമായി ദ്രവീകരിക്കപ്പെടുകയും കുമിളകൾ പോലെ മാറുകയും ചെയ്യുന്നു. ഇന്നുവരെ ശാസ്ത്രജ്ഞർക്ക് ഈ അത്ഭുതം വിശദീകരിക്കാൻ കഴിയില്ല. വിശുദ്ധനെ രക്തബാങ്കുകളുടെ രക്ഷാധികാരിയായും കണക്കാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.