അഫ്ഗാനിലെ വിദ്യാഭ്യാസ അവകാശങ്ങൾക്കായി പ്രവർത്തിച്ചതിന് താലിബാൻ തടങ്കലിൽ കഴിഞ്ഞ ബ്രിട്ടീഷ് ദമ്പതികൾക്ക് മോചനം

അഫ്ഗാനിലെ വിദ്യാഭ്യാസ അവകാശങ്ങൾക്കായി പ്രവർത്തിച്ചതിന് താലിബാൻ തടങ്കലിൽ കഴിഞ്ഞ ബ്രിട്ടീഷ് ദമ്പതികൾക്ക് മോചനം

കാബൂൾ: അഫ്ഗാനിസ്ഥാനിൽ വിദ്യാഭ്യാസ അവകാശങ്ങൾക്കായി പ്രവർത്തിച്ചതിന് ഏഴ് മാസം താലിബാന്റെ തടവിൽ കഴിഞ്ഞിരുന്ന ബ്രിട്ടീഷ് ദമ്പതികൾക്ക് മോചനം. അഫ്ഗാനിസ്ഥാനിൽ കഴിഞ്ഞ ഇരുപത് വർഷത്തോളമായി വിദ്യാഭ്യാസ, സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന പീറ്റർ റെയ്നോൾഡ്സ് (80), ബാർബി റെയ്നോൾഡ്സ് (76) ദമ്പതികളെയാണ് ഫെബ്രുവരി ഒന്നിന് താലിബാൻ പിടികൂടിയത്.

അഫ്‌ഗാൻ നിയമം ലംഘിച്ചതാണ് പിടിയ്ക്കാനുള്ള കാരണമെന്നു താലിബാൻ ആരോപിച്ചിരുന്നുവെങ്കിലും ഏത് നിയമം ലംഘിച്ചതാണെന്ന കാര്യത്തിൽ വ്യക്തത ഉണ്ടായിരുന്നില്ല. ഖത്തറിൻ്റെ മധ്യസ്ഥതയിലുള്ള ചർച്ചകൾക്കൊടുവിലാണ് മോചനം ലഭിച്ചത്.

രണ്ട് പതിറ്റാണ്ടോളം അഫ്ഗാനിസ്ഥാനിൽ താമസിച്ചു വരികയായിരുന്നു ഈ ദമ്പതികൾ. അഫ്ഗാൻ വിദ്യാർഥികളുടെ വിദ്യാഭ്യാസ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചരാണ് ഇരുവരും. ഫെബ്രുവരി ഒന്നിന് ബാമിയാർ പ്രവിശ്യയിലുള്ള വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു താലിബാൻ ഇരുവരെയും തടഞ്ഞത്.

മാസങ്ങൾക്ക് ശേഷം മടങ്ങിയെത്തുന്ന ദമ്പതികളെ കാത്ത് ദോഹ വിമാനത്താനവളത്തിൽ മകൾ സാറ എൻറ്റ്വിസ്റ്റൽ നിൽക്കുന്നുണ്ടായിരുന്നു. ഇരുവരും വിമാനമിറങ്ങിയതിന് പിന്നാലെ വൈകാരിക നിമിഷങ്ങൾക്കാണ് വിമാനത്താവളം സാക്ഷിയായത്.

കഴിഞ്ഞ 18 വർഷമായി ചാരിറ്റബിൾ പരിശീലന പരിപാടി നടത്തിവരികയായിരുന്നു ഇവർ. 2021 ഓഗസ്റ്റിൽ സ്വേച്ഛാധിപത്യ ഭരണകൂടം നിയന്ത്രണം പിടിച്ചെടുത്തതിനു ശേഷം നിരവധി പാശ്ചാത്യർ രാജ്യം വിട്ട് പോയെങ്കിലും ഈ ദമ്പതികൾ അഫ്ഗാനിൽ തുടരുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.