കൊച്ചി: വിരമിക്കുന്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാറിന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കിയ സംഭവത്തില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും രാഷ്ട്രപതിക്കും പരാതി. സാമൂഹിക പ്രവര്‍ത്തകന്‍ സാബു സ്റ്റീഫനാണ് പരാതി നല്‍കിയത്.
സര്‍ക്കാര്‍ വക യാത്രയയപ്പ് ജുഡീഷ്യല്‍ ചട്ടങ്ങളുടെയും സുപ്രീം കോടതി ഉത്തരവുകളുടെയും ലംഘനമാണെന്ന് പരാതിക്കാരന്‍ ആരോപിക്കുന്നു. ഉപകാരസ്മരണയാണ് സര്‍ക്കാര്‍ നടത്തിയതാണെന്നും സര്‍ക്കാര്‍ കക്ഷിയായ കേസുകളില്‍ ചീഫ് ജസ്റ്റിസെടുത്ത നടപടികളെക്കുറിച്ച് കൂടി അന്വേഷിക്കണമെന്നും പരാതിയില്‍ പറയുന്നു.
ജസ്റ്റിസ് എസ്. മണികുമാര്‍ ഇരുപത്തിമൂന്നിനാണ് വിരമിക്കുന്നത്. കോവളം ലീല ഹോട്ടലിലായിരുന്നു അദ്ദേഹത്തിന് സര്‍ക്കാര്‍ യാത്രയയപ്പ് നല്‍കിയത്. മുഖ്യമന്ത്രി കുടുംബ സമേതമാണ് ചടങ്ങിനെത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.