വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഈ വർഷം സെപ്റ്റംബറിൽ ഇന്ത്യ സന്ദർശിച്ചേക്കും. അമേരിക്കയുടെ അസിസ്റ്റന്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോർ സൗത്ത് ആൻഡ് സെൻട്രൽ ഏഷ്യ ഡൊണാൾഡ് ലു ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യ-യു.എസ്. ബന്ധത്തിൽ 2023 സുപ്രധാന വർഷമാകുമെന്നും അദ്ദേഹം വാർത്താ ഏജൻസിയായ പി.ടി.ഐയ്ക്കു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
ഈ വർഷം ഏറെ ഗുണകരമായ ഒന്നായിരിക്കും. ജി 20-ക്ക് ഇന്ത്യ അധ്യക്ഷത വഹിക്കുന്നു. ഏഷ്യ പസഫിക് ഇക്കണോമിക് കോർപറേഷന്റെ ആതിഥ്യം വഹിക്കുന്നത് അമേരിക്കയാണ്. ജപ്പാൻ ജി 7-ന് ആതിഥ്യം വഹിക്കുന്നു. ഇത് രാജ്യങ്ങളെ കൂടുതൽ അടുപ്പിക്കാനുള്ള അവസരങ്ങളാണ് നൽകുന്നത് - ഡൊണാൾഡ് ലു പറഞ്ഞു.
സെപ്റ്റംബറിൽ ഇന്ത്യ സന്ദർശിക്കാമെന്ന പ്രതീക്ഷയാണ് ജോ ബൈഡന് ഉള്ളതെന്നും ജി-20 ലീഡേഴ്സ് ഉച്ചകോടിയുടെ ഭാഗമായി അദ്ദേഹത്തിന്റെ ആദ്യ ഇന്ത്യ സന്ദർശനമായിരിക്കും അതെന്നും ഡൊണാൾഡ് ലു കൂട്ടിച്ചേർത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.