ഇന്തോനേഷ്യയിലെ സുമാത്രയില്‍ വന്‍ ഭൂചലനം: 7.3 തീവ്രത; സുനാമി മുന്നറിയിപ്പ്

ഇന്തോനേഷ്യയിലെ സുമാത്രയില്‍ വന്‍ ഭൂചലനം: 7.3 തീവ്രത; സുനാമി മുന്നറിയിപ്പ്

പഡാങ്: ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപില്‍ വന്‍ ഭൂചലനം. 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് പിന്നാലെ അധികൃതര്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. റിക്ടര്‍ സ്‌കെയിലില്‍ നാല് വരെ രേഖപ്പെടുത്തിയ തുടര്‍ചലനങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഇന്ന് പുലര്‍ച്ചെ മൂന്നിനാണ് ആദ്യ ചലനമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. സുമാത്രയുടെ പശ്ചിമ തീരത്തോട് ചേര്‍ന്നുള്ള പ്രദേശമാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. സുമാത്രയുടെ തലസ്ഥാനമായ പഡാങില്‍ ശക്തമായ ചലനമാണ് അനുഭവപ്പെട്ടത്. സൈബേറൂട്ട് ദ്വീപില്‍ നിന്ന് ആളുകള്‍ ഇതിനോടകം തന്നെ ഒഴിഞ്ഞു പോയി.

ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ ഭൂകമ്പ സാധ്യതയുള്ള പ്രദേശമാണ് സുമാത്ര. ഭൂമിയുടെ പ്ലേറ്റുകള്‍ കൂട്ടിമുട്ടുന്ന പ്രദേശമായ പെസിഫിക് റിംഗ് ഓഫ് ഫയറിലാണ് സുമാത്ര സ്ഥിതി ചെയ്യുന്നത്. ഇതാണ് ഭൂകമ്പ സാധ്യത വര്‍ധിപ്പിക്കുന്നത്.

സുനാമി മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളെ തീരപ്രദേശത്ത് നിന്ന് മാറ്റിപാര്‍പ്പിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.