കാഠ്മണ്ഡു: നേപ്പാളിലെ കാഠ്മണ്ഡു ത്രിഭുവന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് 150 യാത്രക്കാരുമായി ദുബായിലേക്കു പറന്നുയര്‍ന്ന ഫ്‌ളൈ ദുബായ് വിമാനത്തിന് തീപിടിച്ചത് ആദ്യം പരിഭ്രാന്തി പരത്തിയെങ്കിലും പൈലറ്റിന്റെ അവസരോചിത ഇടപെടലിനെ തുടര്‍ന്ന് അടിയന്തിര ലാന്‍ഡിംഗ് ഇല്ലാതെ വിമാനം ലക്ഷ്യ സ്ഥാനത്ത് ഇറക്കി. തിങ്കളാഴ്ച്ചയാണ് സംഭവം.
വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടനെ ആയിരുന്നു എന്‍ജിനില്‍ തീ പിടിച്ചത്. പക്ഷി ഇടിച്ചതാകാം തീ പടരാന്‍ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. വിമാനം അടിയന്തിരമായി താഴെ ഇറക്കാനുള്ള നിര്‍ദ്ദേശം കിട്ടിയെങ്കിലും പൈലറ്റ് എന്‍ജിന്‍ ഓഫ് ചെയ്ത ശേഷം യാത്ര തുടരുകയായിരുന്നു.
എന്‍ജിന്‍ ഓഫ് ചെയ്തതോടെ വളരെ വേഗത്തില്‍ തീ അണയ്ക്കാന്‍ കഴിഞ്ഞു. പ്രശ്‌നം പരിഹരിച്ചതോടെ വിമാനം ദുബായിലേക്കു തന്നെ പറന്നു. പ്രാദേശിക സമയം രാത്രി 12.11 ന് വിമാനം സുരക്ഷിതമായി ദുബായില്‍ ലാന്‍ഡ് ചെയ്തതായി ഫ്‌ളൈ ദുബായ് അധികൃതരെ ഉദ്ധരിച്ച് ദുബായ് മീഡിയ ഓഫിസ് സ്ഥിരീകരിച്ചു.
വിമാനത്തില്‍ തീ പടര്‍ന്നെന്ന സന്ദേശം കിട്ടിയപ്പോള്‍ തന്നെ ത്രിഭുവന്‍ വിമാനത്താവളത്തില്‍ അഗ്‌നി രക്ഷാ സനാ അടക്കമുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്നു. തീപിടിച്ച എന്‍ജിന്‍ ഉടന്‍ ഓഫ് ചെയ്തതോടെ തീ അണഞ്ഞതായി അധികൃതര്‍ അറിയിച്ചു. അപകടമില്ലെന്ന് ഉറപ്പാക്കിയ ശേഷം അടിയന്തര ലാന്‍ഡിങ് കൂടാതെ തന്നെ യാത്ര തുടരാന്‍ തീരുമാനിക്കുകയായിരുന്നു. 50 നേപ്പാള്‍ സ്വദേശികള്‍ അടക്കം 150 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.
കഴിഞ്ഞ ദിവസം അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ വിമാനം കൊളംബസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് 40 മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ വിമാനത്തിന്റെ എഞ്ചിന്‍ ഭാഗത്ത് പക്ഷി ഇടിച്ച് തീ പിടിച്ചിരുന്നു. പക്ഷി ഇടിച്ചതിന് പിന്നാലെ വിമാനം യൂ ടേണെടുത്ത് കൊളംബസ് വിമാനത്താവളത്തില്‍ തന്നെ സുരക്ഷിതമായി ഇറങ്ങി. ഇതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.