അവസാന നിമിഷം ആശയ വിനിമയം നഷ്ടമായി; യുഎഇയുടെ പ്രഥമ ചാന്ദ്ര ദൗത്യത്തിന് തിരിച്ചടി

അവസാന നിമിഷം ആശയ വിനിമയം നഷ്ടമായി; യുഎഇയുടെ പ്രഥമ ചാന്ദ്ര ദൗത്യത്തിന് തിരിച്ചടി

ദുബായ്: യുഎഇയുടെ പ്രഥമ ചാന്ദ്ര ദൗത്യമായ റാഷിദ് റോവറുമായുള്ള ആശയം വിനിമയം നഷ്ടമായി. റാഷിദ് റോവറുമായി ചന്ദ്രോപരിതലത്തിലിറങ്ങാനുള്ള ജാപ്പനീസ് പേടകം ഹകുതോ-ആര്‍ മിഷന്‍ ലാന്‍ഡറിന്റെ ശ്രമം അവസാന നിമിഷം പരാജയപ്പെട്ടു.

പ്രാദേശിക സമയം 12.30 നാണ് ടച്ച് ഡൗണ്‍ പ്രതീക്ഷിച്ചതെന്നും വിജയകരമായ ലാന്‍ഡിങ് സ്ഥിരീകരിക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും ലാന്‍ഡറിന്റെ നിര്‍മാതാക്കളായ ഐ സ്പേസ് കമ്പനി സിഇഒ തകേഷി ഹകമാന്‍ഡ അറിയിച്ചു.

ഡിസംബര്‍ 11 ന് നടന്ന വിക്ഷേപണത്തിന് ശേഷമുള്ള കാര്യങ്ങളെല്ലാം നിയന്ത്രണ വിധേയമായിരുന്നു. ചൊവ്വാഴ്ച യുഎഇ സമയം രാത്രി 8.40 നാണ് ചന്ദ്രോപരിതലത്തിനടുത്ത് ലാന്‍ഡര്‍ എത്തിയത്.


എന്നാല്‍ മിനിറ്റുകള്‍ക്ക് മുന്‍പ് ബന്ധം നഷ്ടമാകുകയായിരുന്നു. ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണെന്ന് മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്റര്‍ അറിയിച്ചു. ലാന്‍ഡറുമായുള്ള ബന്ധം പുനസ്ഥാപിക്കാനായാല്‍ ലാന്‍ഡിങിനുള്ള ശ്രമങ്ങള്‍ തുടരും.

ചന്ദ്രനിന്റെ ഉപരിതലം, മണ്ണിന്റെ പ്രത്യേകതകള്‍, ജിയോളജി, പെട്രോഗ്രാഫി, ഫോട്ടോ ഇലക്ട്രോണ്‍ കവചം എന്നിവയില്‍ വിദഗ്ധ പഠനം നടത്തുക എന്ന ഉദ്ദേശത്തോടെയാണ് യുഎഇ തങ്ങളുടെ ആദ്യ ചാന്ദ്ര പേടകമായ റാഷിദ് റോവര്‍ നിര്‍മിച്ചത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.