സംഗീത സംവിധായകൻ പരേതനായ കെ.കെ ആന്റണിയുടെ ഭാര്യ റോസി നിര്യാതയായി

സംഗീത സംവിധായകൻ പരേതനായ കെ.കെ ആന്റണിയുടെ ഭാര്യ റോസി നിര്യാതയായി

കൊറ്റനല്ലൂർ: സംഗീത സംവിധായകൻ പരേതനായ കെ.കെ ആന്റണിയുടെ (ആന്റണി മാഷ്- കലാഭവൻ) ഭാര്യ റോസി നിര്യാതയായി. 89 വയസായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് നാലു മണിക്ക് വെളയനാട് സെന്റ് മേരീസ് ദേവാലയത്തിൽ നടക്കും.

കലാഭവൻ ആബേലച്ചനുമായി ചേർന്ന് നിരവധി ഭക്തി ഗാനങ്ങൾക്ക് കെ.കെ ആന്റണി സം​ഗീതമൊരുക്കിയിട്ടുണ്ട്. പരിശുദ്ധാത്മാവേ നീ എഴുന്നള്ളി, ഈശ്വരനെത്തേടി ഞാൻ, എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു, മഹേശ്വരാ നിൻ സുദിനം കാണാൻ എന്നിവ അവയിൽ ചിലതാണ്. വ​ർ​ഗീസ് ആന്റണി (യുഎസ്എ), ലില്ലി, ലിസി എന്നിവർ മക്കളാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.