യൂണിവേഴ്‌സിറ്റി ക്രിസ്ത്യന്‍ സ്റ്റുഡന്‍സ് ഫെഡറേഷന്‍: ക്യാമ്പസുകള്‍ക്ക് ദിശാബോധം നല്‍കാന്‍ പുതിയ സംഘടന

യൂണിവേഴ്‌സിറ്റി ക്രിസ്ത്യന്‍ സ്റ്റുഡന്‍സ് ഫെഡറേഷന്‍: ക്യാമ്പസുകള്‍ക്ക് ദിശാബോധം നല്‍കാന്‍ പുതിയ സംഘടന

ന്യൂഡല്‍ഹി: വിവിധ യൂണിവേഴ്‌സിറ്റികളില്‍ ഉപരിപഠനം നടത്തുന്ന ക്രൈസ്തവ വിദ്യാര്‍ത്ഥികള്‍ക്കായി പുതിയ സംഘടന നിലവില്‍ വന്നു. ഡല്‍ഹി സര്‍വകലാശാലയിലെ ക്രൈസ്തവ വിദ്യാര്‍ത്ഥികളാണ് യൂണിവേഴ്‌സിറ്റി ക്രിസ്ത്യന്‍ സ്റ്റുഡന്‍സ് ഫെഡറേഷന്‍ (യു.സി.എസ്.എഫ്) എന്ന സംഘടനക്ക് രൂപം നല്‍കിയത്.

ദേശീയ ഭാരവാഹികളായി ഡെന്നി സെയില്‍സ് (പ്രസിഡന്റ്), ദീപ ഇമ്മാനുവല്‍ (ജനറല്‍ സെക്രട്ടറി), എഡ്വിന്‍ ഷാജി (ട്രഷറര്‍) എന്നിവരെയും നാഷണല്‍ ഓര്‍ഗനൈസിങ് സെക്രട്ടറിമാരായി ആന്റണി ജോസഫ് (പബ്ലിക് റിലേഷന്‍സ് ), സോന ഡേവിസ് (സ്‌പോണ്‍സര്‍ഷിപ്പ്), അഖില അഗസ്റ്റിന്‍ (മീഡിയ) എന്നിവരെയും തിരഞ്ഞെടുത്തു.

കേരളത്തിലെ എല്ലാ സഭാ വിഭാഗങ്ങളിലെയും മറ്റ് ഇതര ക്രൈസ്തവ സമൂഹങ്ങളിലെയും വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളുന്നതാണ് സംഘടന. വരും നാളുകളില്‍ പ്രവര്‍ത്തനം എല്ലാ ക്യാമ്പസുകളിലേക്കും വ്യാപിപ്പിക്കാനാണ് സംഘടനയുടെ തീരുമാനം.

ക്രൈസ്തവ മൂല്യങ്ങളെയും പൈതൃകങ്ങളെയും അടിസ്ഥാനമാക്കി ഇന്ത്യയില്‍ ഉടനീളമുള്ള ക്രിസ്റ്റ്യന്‍ വിദ്യാര്‍ത്ഥികളെ സംഘടിതരാക്കി നിര്‍ത്തുക, സമുദായ സ്‌നേഹത്തോടൊപ്പം ദേശീയത വളര്‍ത്തുക, സാമൂഹിക, രാഷ്ട്രീയ, വിദ്യാഭ്യാസ, മാനസിക ശാക്തികരണങ്ങള്‍ക്ക് സഹായിക്കുക തുടങ്ങിയവയാണ് സംഘടനയുടെ മുഖ്യ ലക്ഷ്യങ്ങള്‍.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.