ഇനി വോയ്സ് മെസേജ് ടെക്സ്റ്റാക്കി മാറ്റി വായിക്കാം; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

 ഇനി വോയ്സ് മെസേജ് ടെക്സ്റ്റാക്കി മാറ്റി വായിക്കാം; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

ഉപയോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിന് പരിഷ്‌കാരങ്ങള്‍ക്ക് പിന്നാലെയാണ് വാട്സ്ആപ്പ്. പുതിയ ഫീച്ചറാണ് വാട്സ്ആപ്പ് വോയ്സ് ട്രാന്‍സ്‌ക്രിപ്ഷന്‍ ഫീച്ചര്‍. ഐഫോണിനെ ഉദ്ദേശിച്ചാണ് ഈ ഫീച്ചര്‍ അവതരിപ്പിച്ചത്.

വോയ്സ് മെസേജുകള്‍ വായിക്കാന്‍ ബുദ്ധിമുട്ടുള്ള സമയത്ത് പ്രയോജനപ്പെടുന്നതാണ് ഈ ഫീച്ചര്‍. വോയ്സ് മെസേജുകള്‍ കേള്‍ക്കുന്നതിന് പകരം ഇതിനെ ടെക്സ്റ്റാക്കി മാറ്റി വായിക്കാന്‍ കഴിയുന്നവിധം സൗകര്യം ഒരുക്കി നല്‍കുന്നതാണ് ഇതിലെ ക്രമീകരണം.

വോയ്സ് ക്ലിപ്പിന് താഴെ ബോക്സ് പ്രത്യക്ഷപ്പെടുന്ന നിലയിലാണ് പുതിയ സംവിധാനം. ക്ലിപ്പ് പ്ലേ ചെയ്യുന്ന സമയത്ത് തന്നെ ബോക്സില്‍ അതിന്റെ ടെക്സ്റ്റ് രൂപം പ്രത്യക്ഷപ്പെടുന്ന വിധമാണ് ക്രമീകരണം ഒരുക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

ജോലി സമയത്ത് വോയ്സ് ക്ലിപ്പുകള്‍ വരുമ്പോള്‍, ഇത് ഏറെ പ്രയോജനം ചെയ്യും. ആര്‍ക്കും ശല്യമില്ലാതെ തന്നെ ക്ലിപ്പിലെ ഉള്ളടക്കം അറിയാന്‍ കഴിയുന്ന വിധമാണ് ക്രമീകരണം ഒരുക്കുക. കൂടാതെ സന്ദേശത്തിലെ പ്രത്യേക വിവരം ലഭിക്കുന്നതിന് സെര്‍ച്ച് ചെയ്യാനും സാധിക്കും.

എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സുരക്ഷാ സംവിധാനത്തോടുകൂടി ഇത് അവതരിപ്പിക്കുന്നത് കൊണ്ട് സ്വകാര്യത സംരക്ഷിക്കാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഐഫോണില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് ഈ ഫീച്ചര്‍ അവതരിപ്പിച്ചത്. എല്ലാ ഐഫോണ്‍, ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്കും ഈ ഫീച്ചര്‍ എന്ന് ലഭ്യമാക്കും എന്ന കാര്യം വാട്സ്ആപ്പ് അറിയിച്ചിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.