സംസ്ഥാനത്ത് വേനലവധി ക്ലാസുകള്‍ നിരോധിച്ചു

സംസ്ഥാനത്ത് വേനലവധി ക്ലാസുകള്‍ നിരോധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വേനലവധി ക്ലാസുകള്‍ നിരോധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവായി. എല്‍.പി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള എല്ലാ ക്ലാസുകളിലും നിരോധനം ബാധകമാണ്. സര്‍ക്കാര്‍ എയ്ഡഡ് അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്കും ഉത്തരവ് ബാധകമാണ്.

ഉത്തരവ് നടപ്പാക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. വേനലവധിക്ക് കുട്ടികളെ പഠനത്തിനും പഠന ക്യാംപുകള്‍ക്കും നിര്‍ബന്ധിക്കരുത്. വേനലവധിക്കാലത്തെ ക്ലാസുകള്‍ കുട്ടികളില്‍ മാനസികപ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.

കാലാവസ്ഥ വ്യതിയാനം മൂലം ഏപ്രില്‍ മെയ് മാസങ്ങളില്‍ കേരളത്തിലാകമാനം കഠിനമായ ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ കേരള വിദ്യാഭ്യാസ ചട്ടങ്ങള്‍ക്കും വകുപ്പിന്റെ നിര്‍ദേശങ്ങള്‍ക്കും വിരുദ്ധായി മധ്യവേനലവധിക്കാലത്ത് ക്ലാസുകള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ചുമതലപ്പെട്ടവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരി്കകുമെന്ന ഉത്തരവ് വകുപ്പ് നേരത്തെ തന്നെ പുറത്തിക്കിയിട്ടുള്ളതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.