കൊച്ചി: എതിര്‍പ്പുകള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടെ വിവാദ സിനിമ 'ദി കേരള സ്റ്റോറി' സിനിമ ഇന്ന് റിലീസ് ചെയ്യും. സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശപ്രകാരമുള്ള ഏഴ് മാറ്റങ്ങളോടെയാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. കേരളത്തില്‍ ആദ്യ ദിനം 21 തിയേറ്ററുകളിലാണ് പ്രദര്‍ശനമുള്ളത്. രാവിലെ 11 മണിക്ക് തിരുവനന്തപുരം ഏരിസ്പ്ലെക്സിലാണ് ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം.
അതേസമയം പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ടുള്ള വിവിധ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ സെന്‍സര്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനോട് കോടതി വിശദീകരണം തേടിയിരുന്നു. സിനിമയുടെ റിലീസ് തടയണമെന്ന ഹര്‍ജിയില്‍ സിബിഎഫ്‌സി ഇന്ന് കോടതിയില്‍ നിലപാട് അറിയിക്കും.
കേരളത്തില്‍ നിന്ന് മതപരിവര്‍ത്തനം നടത്തി സിറിയയിലേക്ക് തീവ്രവാദ പ്രവര്‍ത്തനത്തിന് യുവതികളെ കൊണ്ടുപോകുന്നു എന്ന പ്രമേയത്തില്‍ എത്തുന്ന ചിത്രം സംഘപരിവാര്‍ ഗൂഢാലോചനയാണ് എന്നാണ് ഉയരുന്ന വിമര്‍ശനം. സിനിമയിലുള്ളതെല്ലാം യാഥാര്‍ത്ഥ്യമായ കാര്യങ്ങളാണ് എന്ന് നിര്‍മാതാവ് വിപുല്‍ അമൃത്ലാല്‍ ഷായുടെ വാദിക്കുന്നു.
ചിത്രം റിലീസ് ചെയ്യാനിരിക്കെ തമിഴ്‌നാട്ടിലും കടുത്ത ജാഗ്രതയിലാണ്. ക്രമസമാധാന പ്രശ്‌നം ഉണ്ടാകാനിടയുണ്ടെന്ന പൊലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നിര്‍ദ്ദേശം നല്‍കിയത്. ജില്ലാ കളക്ടര്‍മാര്‍ക്കും പൊലീസ് മേധാവിമാര്‍ക്കുമാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്.
സിനിമ പ്രദര്‍ശിപ്പിച്ചാല്‍ സംഘര്‍ഷവും പ്രതിഷേധവുമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി. ദ കേരള സ്റ്റോറി നിരോധിക്കണമെന്ന ഹര്‍ജി മദ്രാസ് ഹൈക്കോടതിയും തള്ളിയതോടെ തമിഴ്‌നാട്ടിലും ഇന്നാണ് സിനിമ റിലീസ് ചെയ്യുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.