ന്യൂഡൽഹി: ഇന്ത്യയുടെ ഭാഗത്തേക്ക് ഇനിയും ചൈനീസ് സൈന്യം കടക്കാൻ ശ്രമിച്ചാൽ വെടിവെക്കാൻ സൈന്യത്തിന് അനുവാദം നല്‍കിയതായി റിപ്പോര്‍ട്ട്. സൈന്യത്തിന്റെ ഷൂട്ടിങ്ങ് റേഞ്ചിൽ എത്തിയാൽ വെടിവെക്കുമെന്ന് ചൈനീസ് സൈന്യത്തിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
സൈന്യത്തിന്റെ അടുത്തേക്ക് വന്നാൽ നിശ്ചയമായും വെടിയുതിർക്കും. ഏത് പ്രദേശം, സമയം എന്നിവയെ ആശ്രയിച്ചിരിക്കും ഇക്കാര്യം. ഇന്ത്യൻ സൈന്യത്തിന് നേരെ ആക്രമിക്കാൻ മുതിർന്നാൽ നിറയൊഴിക്കാനുള്ള അനുവാദം നൽകിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കിയതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.
ആറാമത് സൈനിക നേതൃതല ചർച്ചയ്ക്ക് ശേഷം കൂടതൽ സേനാവിന്യാസം നടത്തരുതെന്ന കാര്യം ചൈന അംഗീകരിച്ചിട്ടുണ്ട്. സംഘർഷം അവസാനിപ്പിക്കാൻ ചൈനയുടെ ഭാഗത്തുനിന്ന് ശക്തമായ മാറ്റം ഉണ്ടാകുന്നത് വരെ സേനയെ പിൻവലിക്കില്ല. ആദ്യം അവരാണ് കടന്നുകയറിയത്. അതിനാൽ അവർ ആദ്യം പിന്മാറട്ടേയെന്നതാണ് ഇന്ത്യയുടെ നിലപാട്. മേഖലയിൽ ആത്മവിശ്വാസം വർധിപ്പിക്കാൻ ഇത് ഉചിതമായ മാർഗമായിരിക്കുമെന്നും സൈനികോദ്യോഗസ്ഥർ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.