ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ക്രൈസ്തവ വിശ്വാസങ്ങള്‍ക്ക് എതിരെ കടന്നു കയറ്റമായി മാറിയ കക്കുകളി നാടകം പിന്‍വലിക്കണം :രമേശ് ചെന്നിത്തല

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ക്രൈസ്തവ വിശ്വാസങ്ങള്‍ക്ക് എതിരെ കടന്നു കയറ്റമായി മാറിയ കക്കുകളി നാടകം പിന്‍വലിക്കണം :രമേശ് ചെന്നിത്തല

തിരുവനന്തപുരം: ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ക്രൈസ്തവ വിശ്വാസങ്ങള്‍ക്ക് എതിരെയുള്ള കടന്നു കയറ്റമായ കക്കുകളി നാടകം പിന്‍വലിക്കണമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ക്രിസ്തീയ വിശ്വാസത്തെ സംബന്ധിച്ച് ഏറെ പവിത്രമാണ് സന്യസ്തം.

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ മറവില്‍ ക്രൈസ്തവ സന്യസ്ത സമൂഹത്തെ അപകീര്‍ത്തിപ്പെടുത്തുന്ന കക്കുകളി നാടകത്തെ അംഗീകരിക്കാന്‍ കഴിയില്ല. സന്യസ്ത സമൂഹം ലോകത്തിന് നല്‍കിയിട്ടുള്ള സംഭാവനകള്‍ നിസ്തുലമാണ്.

വിദ്യാഭ്യാസം, ആതുരസേവനം തുടങ്ങിയ സാമൂഹിക സേവന മേഖലകളില്‍ നൂറ്റാണ്ടുകളായി സന്യസ്തര്‍ നല്‍കി വരുന്ന കാരുണ്യ പ്രവൃത്തികളെ തമസ്‌കരിക്കുകയും അപമാനിക്കുകയും അവഹേളിക്കുകയും ചെയ്യുന്നത് പരിഷ്‌കൃത സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയില്ല. നാടകവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് മതമൈത്രി ദുര്‍ബലമാക്കുന്ന ഒന്നും പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.