ഭാര്യ മേഗനും മക്കളും ഒപ്പമില്ലാതെ ഹാരി രാജകുമാരന്‍; പരസ്പരം സംസാരിക്കാതെ സഹോദരങ്ങള്‍

ഭാര്യ മേഗനും മക്കളും ഒപ്പമില്ലാതെ ഹാരി രാജകുമാരന്‍; പരസ്പരം സംസാരിക്കാതെ സഹോദരങ്ങള്‍

ലണ്ടന്‍: ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ കിരീടം ചൂടിയപ്പോള്‍ ഇളയ മകനായ ഹാരി രാജകുമാരന്റെ സാന്നിധ്യം ചടങ്ങില്‍ ശ്രദ്ധേയമായി. രാജകീയ പദവി ഉപേക്ഷിച്ച ഹാരി ഭാര്യ മേഗനും മക്കളുമില്ലാതെ തനിച്ചാണ് പിതാവിന്റെ കിരീടധാരണ ചടങ്ങിനെത്തിയത്.

ചാള്‍സ് രാജാവിന്റെയും ഡയാന രാജകുമാരിയുടേയും ഇളയ മകനായ ഹാരി ഏറെ വിവാദമായ തന്റെ ആത്മകഥ പുറത്തു വന്നതിനു ശേഷം ആദ്യമായാണ് കുടുംബാംഗങ്ങളെ സന്ദര്‍ശിക്കുന്നത്.

സ്ഥാനാരോഹണ ചടങ്ങ് നടന്ന വെസ്റ്റ്മിന്‍സ്റ്റര്‍ ആബെയിലെത്തിയ ഹാരി കുടുംബാംഗങ്ങളെയെല്ലാം നേരില്‍ കണ്ട് കുശലാന്വേഷണം നടത്തി. എന്നാല്‍ മൂത്ത സഹോദരനായ വില്യവും ഹാരിയും തമ്മില്‍ സംസാരിച്ചില്ല. വില്യമിനെതിരെ ആത്മകഥയിലൂടെ ഹാരി നടത്തിയ ആരോപണങ്ങള്‍ക്കു ശേഷം ഇരുവരും നേരില്‍ കാണുന്നത് ഇന്നാണ്.

ചടങ്ങില്‍ ഇരുവര്‍ക്കും നല്‍കിയ സ്ഥാനങ്ങളും വ്യത്യസ്തമാണ്. ഹാരിക്ക് ചടങ്ങില്‍ രാജകുടുംബങ്ങള്‍ക്ക് നല്‍കുന്ന ഔദ്യോഗിക പങ്കാളിത്തം നല്‍കിയില്ല. അതേസമയം ഹാരിയുടെ പങ്കാളിയും അമേരിക്കന്‍ നടിയുമായ മേഗന്‍ മെര്‍ക്കല്‍ ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണം നിരസിക്കുകയും ചെയ്തിരുന്നു.

2020 ലാണ് ഹാരിയും മേഗനും രാജകീയ പദവി ഒഴിഞ്ഞത്. ഇരുവരും രാജാധികാരങ്ങളെല്ലാം ഉപേക്ഷിച്ച് കലിഫോര്‍ണിയയിലേക്ക് താമസം മാറ്റുകയും ചെയ്തു. പിന്നാലെ കഴിഞ്ഞ ജനുവരിയില്‍ ഹാരി തന്റെ ആത്മകഥയായ സ്പെയര്‍ പുറത്തിറക്കി.

പുസ്തകത്തില്‍ പിതാവും സഹോദരനും ഉള്‍പ്പടെയുള്ള കുടുംബാംഗങ്ങള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഹാരി ഉന്നയിച്ചത്. പിതാവിന്റെ സ്ഥാനാരോഹണത്തില്‍ പങ്കെടുക്കില്ലെന്നും അന്ന് ഹാരി വ്യക്തമാക്കിയിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.