മലപ്പുറം: ഇരുപത്തിരണ്ട് പേര്‍ മരിച്ച താനൂര്‍ ബോട്ടപകടത്തില്‍ പൊലിഞ്ഞത് എട്ടുമാസം പ്രായമുള്ള കുഞ്ഞടക്കം 15 കുട്ടികളുടെ ജീവന്‍. മൂന്ന് മുതല്‍ ആറ് വയസുവരെ പ്രായത്തിലുള്ള ചെറിയ കുട്ടികളാണ് മരിച്ചതില്‍ ഭൂരിഭാഗവും. മരിച്ചവരില്‍ അഞ്ചുപേര്‍ സ്ത്രീകളാണ്. രണ്ടു പുരുഷന്മാരും മരണത്തിന് കീഴടങ്ങി.
തിരൂരങ്ങാടി താലൂക്കില്‍പ്പെട്ട 16 പേരാണ് ദുരന്തത്തില്‍ മരിച്ചത്. അതിനിടെ, താനൂരില്‍ കാണാതായ എട്ട് വയസുകാരനെ കണ്ടെത്തി. അപകടത്തില്‍ പരിക്കേറ്റ കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ബന്ധുക്കള്‍ കുട്ടിയെക്കുറിച്ച് അന്വേഷിച്ചെങ്കിലും വിവരം ലഭിച്ചിരുന്നില്ല.
തുടര്‍ന്നാണ് കുട്ടിയെ കാണാനില്ലെന്ന് അധികൃതരെ അറിയിച്ചത്. തുടര്‍ന്ന് പുഴയില്‍ വീണ്ടും തിരച്ചില്‍ നടത്തുകയായിരുന്നു. ഇതിനിടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അന്വേഷിച്ചപ്പോള്‍ കുട്ടി അവിടെ ചികിത്സയിലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. എങ്കിലും തിരച്ചില്‍ നാളെ കൂടി തുടരാനാണ് തീരുമാനം.
മറ്റാരെയും കാണാനില്ലെന്ന് പരാതി കിട്ടിയിട്ടില്ലെന്ന് അഗ്‌നിശമന സേനാ മേധാവി ഡിജിപി ബി. സന്ധ്യ പറഞ്ഞു. അപകടത്തില്‍പ്പെട്ട ആരെയും ഇനി കണ്ടു കിട്ടാനില്ലെന്ന വിലയിരുത്തലിലാണ് സര്‍ക്കാരും രക്ഷാ പ്രവര്‍ത്തകരും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.