അശോക് ഗെലോട്ടിന്റെ നേതാവ് സോണിയാ ഗാന്ധിയല്ല; വസുന്ധര രാജെയെന്ന് സച്ചിന്‍ പൈലറ്റ്

അശോക് ഗെലോട്ടിന്റെ നേതാവ് സോണിയാ ഗാന്ധിയല്ല; വസുന്ധര രാജെയെന്ന് സച്ചിന്‍ പൈലറ്റ്

ജയ്പൂര്‍: രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ നേതാവ് സോണിയാ ഗാന്ധിയല്ലെന്നും ബിജെപിയുടെ വസുന്ധര രാജെയാണെന്നും സച്ചിന്‍ പൈലറ്റ്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരെ കടുത്ത വിമര്‍ശനവുമായാണ് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് രംഗത്തെത്തിയത്. കോണ്‍ഗ്രസ് പാര്‍ട്ടി നിര്‍ണായകമായ കര്‍ണാടക തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരു ദിവസം മാത്രം ശേഷിക്കെയാണ് സച്ചിന്‍ പൈലറ്റിന്റെ പ്രതികരണം.

2020 ജൂലൈയില്‍ ഉപമുഖ്യമന്ത്രിയായിരുന്ന സച്ചിന്‍ പൈലറ്റിന്റെ നേതൃത്വത്തില്‍ 18 എംഎല്‍എമാര്‍ അശോക് ഗെലോട്ടിനെതിരെ രംഗത്തുവന്നിരുന്നു. രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും നേരിട്ട് ഇടപെട്ടതോടെയാണ് ഒരുമാസം നീണ്ട പ്രതിസന്ധിക്ക് പരിഹാരമായത്. ഇതേ തുടര്‍ന്ന്, സച്ചിന്‍ പൈലറ്റിന് ഉപമുഖ്യമന്ത്രി സ്ഥാനവും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനവും നഷ്പ്പെട്ടിരുന്നു.

എന്നാല്‍, അന്ന് തന്റെ സര്‍ക്കാരിനെ വീഴ്താതെ സഹായിച്ചത് വസുന്ധര രാജ സിന്ധ്യയും മുന്‍ സ്പീക്കര്‍ കൈലാഷ് മേഘ്വാളും എംഎല്‍എ ശോഭാറാണി കുശ്വാഹയുമാണെന്നാണ് ഗെലോട്ട് കഴിഞ്ഞ ദിവസം പറഞ്ഞു. രാജസ്ഥാനില്‍ കോണ്‍ഗ്രസിലെ പ്രതിസന്ധി കാലത്ത് അശോക് ഗെലോട്ട് സര്‍ക്കാരിനെ പിടിച്ചുനിര്‍ത്തിയത് താനാണെന്ന വാദം തള്ളി ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വസുന്ധര രാജ സിന്ധ്യയും രംഗത്തെത്തി. ഗെലോട്ട് നടത്തിയ പരാമര്‍ശം തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്ന് പറഞ്ഞ വസുന്ധര, അദ്ദേഹത്തെ വെല്ലുവിളിക്കുകയും ചെയ്തിട്ടുണ്ട്.

ഈ വര്‍ഷം നടക്കുന്ന രാജസ്ഥാന്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സാധ്യതകള്‍ നശിപ്പിക്കാന്‍ ആഗ്രഹിക്കാത്തതിനാല്‍ താന്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോകില്ലെന്ന് അശോക് ഗെലോട്ടിനെതിരെ സച്ചിന്‍ പൈലറ്റ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.