ബംഗളൂരുവില്‍ ഐഫോണ്‍ ഫാക്ടറി വരുന്നു; 300 ഏക്കര്‍ സ്ഥലം വാങ്ങി ഫോക്‌സ്‌കോണ്‍: ലക്ഷ്യം വയ്ക്കുന്നത് ഒരു ലക്ഷം തൊഴിലവസരങ്ങള്‍

ബംഗളൂരുവില്‍ ഐഫോണ്‍ ഫാക്ടറി വരുന്നു; 300 ഏക്കര്‍ സ്ഥലം വാങ്ങി ഫോക്‌സ്‌കോണ്‍: ലക്ഷ്യം വയ്ക്കുന്നത് ഒരു ലക്ഷം തൊഴിലവസരങ്ങള്‍

ബംഗളൂരു: ഐഫോണ്‍ ഫോണുകള്‍ക്ക് വേണ്ടിയുള്ള ഡിവൈസ് നിര്‍മാണത്തിനായി കര്‍ണാടകയില്‍ പുതിയ പ്ലാന്റ് ആരംഭിക്കാനൊരുങ്ങി തായ്‌വാനീസ് ഇലക്‌ട്രോണിക്‌സ് കമ്പനിയായ ഫോക്‌സ്‌കോണ്‍. ഇതിനായി ബംഗളൂരു വിമാനത്താവളത്തിന് സമീപം ദേവനഹള്ളിയില്‍ 300 ഏക്കര്‍ സ്ഥലം കമ്പനി വാങ്ങി.  

ഐഫോണ്‍ ഡിവൈസ് നിര്‍മാണവും അസംബ്ലിങ്ങുമാണ് കമ്പനി ഉദ്ദേശിക്കുന്നത്. പ്ലാന്റ് യാഥാര്‍ഥ്യമാകുന്നതോടെ സംസ്ഥാനത്ത് ഒരു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് എസ്. ബൊമ്മൈ ട്വിറ്ററിലൂടെ അറിയിച്ചു. 

കരാടിസ്ഥാനത്തില്‍ ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ നിര്‍മിച്ച് നല്‍കുന്ന ലോകത്തെ ഏറ്റവും വലിയ സ്ഥാപനമാണ് ഫോക്‌സ്‌കോണ്‍. ശക്തമായ കോവിഡ് നിയന്ത്രണങ്ങളും യുഎസും ചൈനയും തമ്മിലുള്ള നയതന്ത്ര പ്രശ്‌നങ്ങളും മൂലം ചൈനയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കമ്പനി മറ്റിടങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. 

നിലവില്‍ ഉത്പാദനത്തിന്റെ 75 ശതമാനവും ചൈനയിലാണ് കമ്പനി നടത്തുന്നത്. വിയറ്റ്‌നാമിലെ ഗെ ആന്‍ പ്രവിശ്യയില്‍ 480,000 ചതുരശ്ര മീറ്റര്‍ ഭൂമിയും ഫോക്‌സ്‌കോണ്‍ വാങ്ങിയിട്ടുണ്ട്. തമിഴ്‌നാട്ടില്‍ ആപ്പിള്‍ ഐഫോണുകള്‍ നിര്‍മിക്കുന്ന ഫോക്‌സ്‌കോണിന്റെ മറ്റൊരു നിര്‍മാണ ശാലയും പ്രവര്‍ത്തിക്കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.