ഫെയ്സ്ബുക്ക് വയസന്മാരുടേതല്ല, ചെറുപ്പക്കാരുടേത് കൂടി

ഫെയ്സ്ബുക്ക് വയസന്മാരുടേതല്ല, ചെറുപ്പക്കാരുടേത് കൂടി

കാലിഫോർണിയ: സമൂഹ മാധ്യമങ്ങളിൽ സമയം ചെലവഴിക്കുന്നവരുടെ എണ്ണം ദിനം പ്രതി കൂടിവരുകയാണ്. ഫെയ്സ്ബുക്കും വാട്സ് ആപ്പും ഇൻസ്റ്റാ​ഗ്രാമും ഇല്ലാത്ത ദിവസങ്ങളെക്കുറിച്ച് ചിന്തിക്കാൻ പോലും ആകാത്തവരും ഉണ്ട്. എന്നാൽ അടുത്തിടെയായി ഫെയ്സ്ബുക്കിനെക്കുറിച്ചു വന്ന ഒരു വിമർശനമാണ് അത് വയസന്മാർക്കു വേണ്ടിയുള്ളതാണെന്ന്. എന്നാലിപ്പോളിതാ പ്രായമായ ആളുകൾക്ക് വേണ്ടി മാത്രമുള്ളതല്ലെന്ന് ജനങ്ങളെ ഓർമ്മിപ്പിക്കാനുള്ള കാമ്പെയ്‌നിലാണ് ഫേസ്ബുക്ക്.

മാൻഹട്ടനിലെ പബ്ലിക് റിലേഷൻസ് പ്രൊഫഷണലായ 24 കാരിയായ ഡെവിൻ വാൽഷ് പറയുന്നതനുസരിച്ച് താൻ അവസാനമായി ഫേസ്ബുക്കിൽ ലോഗിൻ ചെയ്‌തത് ഓർക്കാൻ പോലും കഴിയില്ല. പകരം, ദിവസത്തിൽ പലതവണ ഇൻസ്റ്റാഗ്രാം നോക്കുന്നു. കൂടാതെ അറിയാത്ത കാര്യങ്ങൾ കണ്ടെത്തുന്നതിനായി ടിക്‌ടോക്കിൽ മണിക്കൂറോളം ചെലവഴിക്കുന്നു.

ഫെയ്‌സ്ബുക്കിന് ഇപ്പോഴും പ്രതിമാസം 2.9 ബില്യൺ ഉപയോക്താക്കളുണ്ടെങ്കിലും അത് പഴക്കം ചെന്നതും പുതുമയില്ലാത്തതുമെന്നാണ് യുവാക്കളുടെ കണ്ടെത്തൽ. ന്യൂ ജനറേഷൻകാരുടെ ഇടയിൽ ആധിപത്യം തുടരുന്ന ഇൻസ്റ്റാ​ഗ്രാം, ടിക് ടോക്ക് എന്നിവയിൽ നിന്ന് ഫെയ്സ്ബുക്ക് തികച്ചും വ്യത്യസ്തമാണ്.

അടുത്തിടെ നടത്തിയ ഒരു സർവേയിൽ അമേരിക്കൻ കൗമാരക്കാർക്കിടയിൽ ഏറ്റവും ജനപ്രിയമായ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ടിക്‌ടോക്കാണെന്ന് കണ്ടെത്തി. ഇൻസ്റ്റാഗ്രാം രണ്ടാം സ്ഥാനത്തും സ്‌നാപ്ചാറ്റ് മൂന്നാം സ്ഥാനത്തുമാണ്. ഈ പ്രവണത കണക്കിലെടുത്ത്, ഫേസ്ബുക്കിന് യുവ ഉപയോക്താക്കളെ ആകർഷിക്കാനും ദീർഘകാലത്തേക്ക് നിലനിർത്താനും കഴിയുമോ എന്ന് കണ്ടറിയണം.

ഫേസ്ബുക്കിന് പ്രതിമാസം മൂന്ന് ബില്യൺ ഉപഭോക്താക്കളുണ്ടെങ്കിലും സോഷ്യൽ മീഡിയ ഭീമൻ അതിന്റെ പ്രസക്തി നിലനിർത്താനും ഭാവി സുരക്ഷിതമാക്കാനും വെല്ലുവിളി നേരിടുന്നു. യുവതലമുറകൾ പ്ലാറ്റ്‌ഫോമിനെ അവഗണിക്കുന്നത് തുടരുന്നതിനാൽ ഇമെയിൽ പോലെ ഫേസ്ബുക്ക് കാലഹരണപ്പെടുമെന്ന ആശങ്കയും മെറ്റ കമ്പനിക്കുണ്ട്. ഫേസ്ബുക്കാണ് മെറ്റ കമ്പനിയുടെ വരുമാനത്തിന്റെ പ്രാഥമിക ഉറവിടമായി തുടരുന്നത്. ഒരു കാലത്ത് ഫെയ്സ്ബുക്ക് ജനങ്ങളുടെ ജീവിതത്തിന്റെ ഭാ​ഗമായിരുന്നു. മൈ സ്പേസ് എന്ന ഫെയ്സ്ബുക്കിന്റെ എതിരാളി കമ്പനി വന്നപോലെ തന്നെ നിർ‌ത്തിപ്പോയെങ്കിവും പ്രതിസന്ധികളെയെല്ലാം അവ​ഗണിച്ച് സോഷ്യൽ മീഡിയ ഭീമൻ നിലനിന്നിരുന്നു.

ഫെയ്സ്ബുക്ക് അവരുടെ ഉപയോക്താക്കൾക്ക് വിനോദപരമായ പല കാര്യങ്ങളും നൽകി. പുതിയ സുഹൃത്തുക്കളെ കണ്ടുപിടിക്കാനും പഴയവരെ അന്വേഷിച്ച് കണ്ടെത്താനും സഹായിച്ചു. ഇത് ഫെയ്സ്ബുക്കിന്റെ പ്രധാന വിജയ ഘടകമായി മാറി. മാർക് സക്കർബർഗ് ഫേസ്ബുക്ക് വിൽക്കാതെ മൊബൈൽ വിപ്ലവത്തിലൂടെ കമ്പനിയെ നയിച്ചു. എതിരാളികളെയെല്ലാം കടത്തിവെട്ടി വളരെ വേ​ഗം മുന്നോട്ടുപോയി.

ഉപയയോ​ക്താക്കളുടെ സ്വകാര്യതയെച്ചൊല്ലിയുള്ള അപവാദങ്ങളും വിദ്വേഷ പ്രസംഗങ്ങളും പുറത്തു വന്നിട്ടും ഫേസ്ബുക്ക് കുതിച്ചുയർന്നു, 2015-ൽ പ്രതിദിനം ഒരു ബില്യൺ ഉപയോക്താക്കളിൽ എത്തി. പ്ലാറ്റ്‌ഫോമിൽ യുവ ഉപയോക്താക്കൾ കുറയുന്നുണ്ടെങ്കിലും ഭാവിയിൽ ഫെയ്സ്ബുക്ക് ഒരു ശക്തമായ പ്ലാറ്റ്‌ഫോമായി തുടരുമെന്ന് ഇൻസൈഡർ ഇന്റലിജൻസിന്റെ അനലിസ്റ്റായ ഡെബ്ര അഹോ വില്യംസൺ പറയുന്നു.

യുവാക്കൾക്കിടയിൽ ഫേസ്ബുക്കിന്റെ ജനപ്രീതി കുറയുന്നുണ്ടെങ്കിലും ഫേസ്ബുക്കിന്റെ തലവനായ ടോം അലിസൺ പ്ലാറ്റ്‌ഫോമിന്റെ ഭാവിയെക്കുറിച്ച് ശുഭാപ്തി വിശ്വാസം പുലർത്തുന്നുണ്ട്. ടിക് ടോക്ക് എങ്ങനെ പ്രവർത്തിക്കുന്നു എന്നതിന് സമാനമായി ഉപയോക്താക്കൾക്ക് അവർ ആ​ഗ്രഹിക്കുന്ന ഉള്ളടക്കം നൽകാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസും അൽഗോരിതങ്ങളും ഉപയോഗിക്കുന്നത് ഇതിൽ ഉൾപ്പെടുന്നു.

ഫേസ്ബുക്ക് അതിന്റെ ഉപയോക്താക്കളുടെ എണ്ണത്തെക്കുറിച്ച് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും മുതിർന്നവരും കൗമാരക്കാരുമായ ഉപയോക്താക്കളുടെ എണ്ണത്തിൽ കുറവുണ്ടായതായി പുറത്തുനിന്നുള്ള ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ഇൻസൈഡർ ഇന്റലിജൻസിന്റെ അനലിസ്റ്റായ ഡെബ്ര അഹോ വില്യംസൺ യുവാക്കൾ പലപ്പോഴും ആശയവിനിമയത്തിനായി ഫേസ്ബുക്ക് ഉപോയോ​ഗിക്കുന്നുണ്ടെന്നും ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് ഇപ്പോഴും ഇത് ഒരു ശക്തമായ പ്ലാറ്റ്ഫോം തന്നെയാണെന്നും കുറിച്ചു.

2026 ആകുമ്പോഴേക്കും ഫേസ്ബുക്കിന്റെ യുഎസിലെ 28% ഉപയോക്താക്കളും 18 നും 34 നും ഇടയിൽ പ്രായമുള്ളവരായിരിക്കുമെന്ന് വില്യംസൺ കണക്കാക്കുന്നു, ഇത് ടിക്ടോക്കിന് ഏകദേശം 46% ഉം ഇൻസ്റ്റാ​ഗ്രാമിന് 42% ഉം ആണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.