ഏകദിന റാങ്കിങ്ങില്‍ ഇന്ത്യയെ മാറിടകന്ന് പാകിസ്ഥാന്‍ രണ്ടാമത്; ഒന്നാംസ്ഥാനം നിലനിര്‍ത്തി ഓസ്‌ട്രേലിയ

ഏകദിന റാങ്കിങ്ങില്‍ ഇന്ത്യയെ മാറിടകന്ന് പാകിസ്ഥാന്‍ രണ്ടാമത്; ഒന്നാംസ്ഥാനം നിലനിര്‍ത്തി ഓസ്‌ട്രേലിയ

ദുബായി: ഏകദിന റാങ്കിങ്ങില്‍ ഇന്ത്യയെ പിന്തള്ളി പാകിസ്താന്‍ രണ്ടാമത്. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) വ്യാഴാഴ്ച പുറത്തുവിട്ട പുതിയ റാങ്കിങ്ങില്‍ ഒരു പോയിന്റിന്റെ വ്യത്യാസത്തിലാണ് പാക്കിസ്ഥാന്‍ ഇന്ത്യയെ മറികടന്നത്. പാകിസ്താന് 116 റേറ്റിങ് പോയന്റാണുള്ളത്. മൂന്നാമതുള്ള ഇന്ത്യക്ക് 115 റേറ്റിങ് പോയന്റും.

ഓസ്‌ട്രേലിയ തന്നെയാണ് ഒന്നാമത്. 118 റേറ്റിങ് പോയന്റാണ് ഓസീസിനുള്ളത്. പുതിയ റാങ്കിങ് പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് 113 ആയിരുന്നു ഓസ്‌ട്രേലിയയുടെ പോയിന്റ്.

കഴിഞ്ഞദിവസം ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പര വിജയിച്ചതിന് പിന്നാലെ പാകിസ്ഥാന്‍ ഒന്നാമതെത്തിയിരുന്നു. എന്നാല്‍ അഞ്ചാം മത്സരത്തില്‍ തോല്‍വി വഴങ്ങിയതോടെ രണ്ടാം സ്ഥാനത്തേക്ക് വീണു. പരമ്പര തൂത്തുവാരിയിരുന്നെങ്കില്‍ പാകിസ്ഥാന് ഒന്നാം സ്ഥാനത്ത് തുടരാമായിരുന്നു.

104 പോയന്റുമായി ന്യൂസിലന്‍ഡും 101 പോയന്റുമായി ഇംഗ്ലണ്ടുമാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍. ദക്ഷിണാഫ്രിക്ക ആറാം സ്ഥാനത്തും ബംഗ്ലാദേശ് ഏഴാം സ്ഥാനത്തുമാണ്. ശ്രീലങ്കയെയും വെസ്്റ്റിന്‍ഡീസിനെയും പിന്തള്ളി അഫ്ഗാനിസ്ഥാന്‍ പട്ടികയില്‍ എട്ടാമതെത്തി. ശ്രീലങ്ക ഒമ്പതാം സ്ഥാനത്തും വെസ്റ്റിന്‍ഡീസ് പത്താം സ്ഥാനത്തുമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.