മറ്റൊരു അലൈന്‍മെന്റിലൂടെ റോഡ് നിര്‍മ്മിക്കാന്‍ കഴിയുമോ? ഇടമുട്ടം യു.പി സ്‌കൂള്‍ പൊളിക്കുന്നത് തടഞ്ഞ് സുപ്രീം കോടതി

മറ്റൊരു അലൈന്‍മെന്റിലൂടെ റോഡ് നിര്‍മ്മിക്കാന്‍ കഴിയുമോ? ഇടമുട്ടം യു.പി സ്‌കൂള്‍ പൊളിക്കുന്നത് തടഞ്ഞ് സുപ്രീം കോടതി

ന്യൂഡല്‍ഹി: ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് തൃശൂര്‍ ജില്ലയിലെ ഇടമുട്ടം യു.പി സ്‌കൂള്‍ പൊളിക്കുന്നത് താല്‍കാലികമായി തടഞ്ഞ് സുപ്രീം കോടതി. സ്‌കൂള്‍ കെട്ടിടം ഒഴിവാക്കി മറ്റൊരു അലൈമെന്റിലൂടെ റോഡ് നിര്‍മ്മിക്കാന്‍ കഴിയുമോ എന്ന കാര്യം പരിശോധിക്കാന്‍ ദേശീയ പാത അതോറിറ്റിക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കി.

ജസ്റ്റിസുമാരായ എ.എസ് ബൊപ്പണ്ണ, സഞ്ജയ് കരോള്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റെതാണ് നിര്‍ദേശം. ദേശീയപാത 66 ന്റെ വികസനവുമായി ബന്ധപ്പെട്ടാണ് സ്‌കൂള്‍ പൊളിക്കാന്‍ തീരുമാനിച്ചത്.

1911 മുതല്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ പ്രദേശത്തെ സാമ്പത്തികവും സാമൂഹികവുമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ആശ്രയിക്കുന്ന വിദ്യാലയമാണെന്ന് സ്‌കൂള്‍ മാനേജര്‍ സൂര്യകുമാറിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ നാഗമുത്തു, അഭിഭാഷകന്‍ എം.ആര്‍ അഭിലാഷ് എന്നിവര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് സ്‌കൂളിന്റെ എതിര്‍ വശത്തുള്ള സ്ഥലം ഏറ്റെടുത്ത് ദേശീയ പാത വികസിപ്പിച്ച് കൂടെയെന്നും സുപ്രീം കോടതി ചോദിച്ചു.

ഈക്കാര്യം വിശദമായി പരിശോധിച്ച് നിലപാട് അറിയിക്കാന്‍ അതോറിറ്റിക്ക് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.