ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ നാളെ. രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും. എക്സിറ്റ് പോള്‍ പ്രവചനങ്ങളില്‍ കോണ്‍ഗ്രസ് പ്രതീക്ഷയര്‍പ്പിച്ചിക്കുമ്പോള്‍ ഭരണത്തുടര്‍ച്ചയുണ്ടാകുമെന്നാണ് ബിജെപി നേതാക്കള്‍ ഉറപ്പിച്ച് പറയുന്നത്.
ഇത്തവണ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് മിക്ക എക്സിറ്റ്പോള്‍ സര്‍വേകളും പ്രവചിക്കുന്നു. 140 സീറ്റുകള്‍ വരെ കോണ്‍ഗ്രസിനു ലഭിക്കുമെന്ന് ഇന്ത്യാ ടുഡേ ആക്‌സിസ് മൈ ഇന്ത്യ സര്‍വ്വേ പറയുന്നു.
കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നും എന്നാല്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കില്ലെന്നും മറ്റു ചില സര്‍വേകളും പറയുന്നു. അങ്ങനെയൊരു സാഹചര്യം ഉണ്ടായാല്‍ ജെഡിഎസ് കളത്തിലാകും തീരുമാനങ്ങള്‍.
പാര്‍ട്ടികള്‍ ഇതികനകം തങ്ങളെ സമീപിച്ചതായും ആരുമായി കൂട്ടുകൂടണമെന്ന് ഇതിനകം തീരുമാനിച്ചു കഴിഞ്ഞെന്നും ജെഡിഎസ് നേതാക്കള്‍ അവകാശപ്പെട്ടു. എന്നാല്‍ ഇക്കാര്യങ്ങള്‍ ബിജെപിയും കോണ്‍ഗ്രസും നിഷേധിച്ചു. 140 സീറ്റുകള്‍ നേടുമെന്നും ആരുമായും കൂട്ടുകൂടില്ലെന്നും കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ പറഞ്ഞു.
തങ്ങള്‍ ആരെയും സമീപിച്ചിട്ടില്ലെന്നും 120 മുതല്‍ 125 വരെ സീറ്റുകള്‍ നേടി അധികാരത്തില്‍ വരുമെന്നും ബിജെപി നേതാവ് ശോഭ കരന്തലജെ അവകാശപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.